ഡി. കെ. ശിവകുമാർ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഏഴു തവണ നിയമസഭാംഗം, നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും നിലവിൽ സംസ്ഥാന ഉപ-മുഖ്യമന്ത്രിയും[1] കർണാടക പി.സി.സിയുടെ പ്രസിഡൻറുമാണ് ദൊദ്ദലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ.ശിവകുമാർ.(ജനനം 15 മെയ് 1962) ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ നിയമസഭാംഗം എന്ന നിലയിലാണ് ശിവകുമാർ അറിയപ്പെടുന്നത്. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ സ്വത്ത് വിവരമനുസരിച്ച് ഏകദേശം ₹ 840 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിന് ഉള്ളത്.[2][3][4][5]

ഡി.കെ.ശിവകുമാർ
കർണാടക, ഉപ-മുഖ്യമന്ത്രി(ജലവിഭവം,ബാംഗ്ലൂരു നഗരവികസനം)
ഓഫീസിൽ
2023 മെയ് 20-തുടരുന്നു
മുൻഗാമിലക്ഷ്മൺ സാവേദി
കർണാടക, പി.സി.സി. പ്രസിഡൻറ്
ഓഫീസിൽ
2020-തുടരുന്നു
മുൻഗാമിദിനേഷ് ഗുണ്ടുറാവു
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
ഓഫീസിൽ
2018-2019
മുൻഗാമിഎം.ബി.പാട്ടീൽ
പിൻഗാമിരമേശ് ജാർക്കിഹോളി
നിയമസഭാംഗം
ഓഫീസിൽ
2023, 2018, 2013, 2008, 2004, 1999, 1994, 1989
മണ്ഡലം
  • കനകപുര
  • സാത്തന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-05-15) 15 മേയ് 1962  (62 വയസ്സ്)
കനകപുര, മൈസൂർ, കർണാടക
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഉഷ
കുട്ടികൾ3
As of 20 മെയ്, 2023
ഉറവിടം: വീഥി.കോം

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ മൈസൂർ താലൂക്കിലെ കനകപുരയിലെ ഒരു വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായി 1962 മെയ് 15ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലുള്ള ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളേജിൽ നിന്ന് ബിരുദവും കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദവും നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1982-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ശിവകുമാർ 1985-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ എച്ച്.ഡി.ദേവഗൗഡക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ശിവകുമാർ പിന്നീട് 2004 വരെ സത്തന്നൂരിനെ പ്രതിനിധീകരിച്ചു. 2008-ൽ മണ്ഡല പുനർനിർണയത്തെ തുടർന്ന് കനകപുരയിലേക്ക് മാറിയ ശിവകുമാർ 2008, 2013, 2018 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനകപുരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[6][7]

2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ശിവകുമാറായിരുന്നു. ഒടുവിൽ 2019 വരെ നീണ്ടു നിന്ന സഖ്യസർക്കാരിൽ 80 പേരുള്ള കോൺഗ്രസ് എം.എൽ.എമാർ 37 പേരുള്ള ജനതാദൾ സെക്യുലർ പാർട്ടിക്ക് പിന്തുണ നൽകി സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. ജനതാദൾ സെക്യുലർ നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായും മുതിർന്ന കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപ-മുഖ്യമന്ത്രിയായും സ്ഥാനമേറ്റു.

2017-ൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള 42 എം.എൽ.എമാരെ ബാംഗ്ലൂരിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈ എടുത്തതും ശിവകുമാറാണ്. 2017-ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിജയിക്കാൻ ഇത് കാരണമായി. കോൺഗ്രസ് പാർട്ടി നേതാക്കളായ സോണിയ ഗാന്ധിയുമായും മകൻ രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ശിവകുമാർ കർണാടകയിലെ ശക്തനായ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.

പ്രധാന പദവികളിൽ

  • 1989 : നിയമസഭാംഗം, സത്തന്നൂർ(1)
  • 1991-1992 : സംസ്ഥാന ജയിൽ വകുപ്പ് മന്ത്രി
  • 1994 : നിയമസഭാംഗം, സത്തന്നൂർ(2)
  • 1999 : നിയമസഭാംഗം, സത്തന്നൂർ(3)
  • 1999-2004 : സംസ്ഥാന നഗര വികസന വകുപ്പ് മന്ത്രി
  • 2004 : നിയമസഭാംഗം, സത്തന്നൂർ(4)
  • 2008 : നിയമസഭാംഗം, കനകപുര(5)
  • 2008-2010 : കർണാടക പി.സി.സി വർക്കിംഗ് പ്രസിഡൻ്റ്
  • 2013 : നിയമസഭാംഗം, കനകപുര(6)
  • 2014-2018 : സംസ്ഥാന ഊർജ വകുപ്പ് മന്ത്രി
  • 2018 : നിയമസഭാംഗം, കനകപുര(7)
  • 2018 : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
  • 2018-2019 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
  • 2020-തുടരുന്നു : കർണാടക പി.സി.സി പ്രസിഡൻ്റ്
  • 2023-തുടരുന്നു : നിയമസഭാംഗം, സാത്തനൂർ(8)
  • 2023-തുടരുന്നു : ജലവിഭവ, ബാംഗ്ലൂർ നഗരവികസന വകുപ്പുകളുടെ ചുമതലയുള്ള കർണാടക ഉപ-മുഖ്യമന്ത്രി

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : ഉഷ
  • മക്കൾ :
  • ഐശ്വര്യ
  • ആഭരണ
  • ആകാശ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡി._കെ._ശിവകുമാർ&oldid=4099814" എന്ന താളിൽനിന്ന് ശേഖരിച്ചത്