ഡി. എസ്. റാണ
ഒരു ഇന്ത്യൻ നെഫ്രോളജിസ്റ്റും ന്യൂഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ചെയർമാനുമാണ് ഡി.എസ്. റാണ[1] വൃക്കസംബന്ധമായ ട്രാൻസ്പ്ലാൻറ് നടപടിക്രമങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.[2][3] ഹിമാചൽ പ്രദേശിലെ ദസ്മലിൽ ജനിച്ച[4] അദ്ദേഹം മെഡിക്കൽ ബിരുദം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ചെയ്തതിനുശേഷം ക്ലിനിക്കൽ നെഫ്രോളജിയിൽ വിപുലമായ പരിശീലനം ചണ്ഡീഗഡിലെ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്തു.[5] അദ്ദേഹം ഒരു അന്താരാഷ്ട്ര പണ്ഡിതനാണ്. ഒഹായോയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഇന്റർനാഷണൽ സ്കോളറായ[6] അദ്ദേഹം സർ ഗംഗാറാം ആശുപത്രിയിലെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗമാണ്. [7]അദ്ദേഹം സ്ഥാപിച്ച പാർവതി എഡ്യൂക്കേഷൻ ആന്റ് ഹെൽത്ത് സൊസൈറ്റി എന്ന സംഘടന ഗ്രാമീണ ദരിദ്രർക്കായി സ്ഥാപിച്ച 5 കിടക്കകളുള്ള ഒരു ചെറിയ ആശുപത്രി തന്റെ ജന്മനാടായ ദാസ്മലിൽ പ്രവർത്തിക്കുന്നുണ്ട്. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2009 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി.[8] പദ്മശ്രീ അവാർഡ് ലഭിച്ച ആദ്യത്തെ ഹിമാചൽപ്രദേശ് നിവാസിയാണ് അദ്ദേഹം.
ഡി.എസ്. റാണ D. S. Rana | |
---|---|
ജനനം | Dasmal, Hamirpur, Himachal Pradesh, India |
തൊഴിൽ | Nephrologist |
പുരസ്കാരങ്ങൾ | Padma Shri |
അവലംബം
തിരുത്തുക- ↑ "Dr. (Prof.) D.S. Rana". SGRH. 206. Archived from the original on 2017-01-18. Retrieved 23 February 2016.
- ↑ "Successful kidney transplant story". Harmony. March 2007. Retrieved 23 February 2016.
- ↑ "New chairman for Ganga Ram Hospital". The Hindu. 21 May 2011. Retrieved 23 February 2016.
- ↑ "Dr DS Rana conferred Padam Shri award by President". Him Vani. 31 March 2009. Retrieved 23 February 2016.
- ↑ "Dr. D S Rana ( Nephrology )". Wonder Doctor. 2016. Archived from the original on 7 March 2016. Retrieved 22 February 2016.
- ↑ "Dr. D S Rana on Credi Health". Credi Health. 2016. Retrieved 23 February 2016.
- ↑ "Sir Ganga Ram Hospital appoints Dr D S Rana as Chairman, Board of Management". India Medical Times. 18 July 2011. Archived from the original on 2018-06-03. Retrieved 23 February 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 November 2014. Retrieved 3 January 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Interview with Dr D S Rana". YouTube video. Wonder Doctor. 25 April 2009. Retrieved 23 February 2016.