കേരളത്തിലെ പ്രമുഖ വിവരാവകാശ പ്രവർത്തകനും കേരള ഹൈക്കോടതിയിലെ അഭിഭാഷകനും നിയമ സമീക്ഷ എന്ന മാസികയുടെ പത്രാധിപരുമാണ് ഡി.ബി. ബിനു.[1] ഇദ്ദേഹം കൊച്ചി വടുതല സ്വദേശിയാണ്. വിവരാവകാശ നിയമം നിലവിൽ വന്ന ശേഷം കേരളത്തിൽ ആദ്യമായി വിവരാവകാശ അപേക്ഷ നൽകിയത് ബിനുവായിരുന്നു. പൊതു രംഗത്തെ അഴിമതികൾ തുറന്നുകാട്ടുന്ന ആയിരത്തിലധികം വിവരാവകാശ അപേക്ഷകൾ നൽകിയിട്ടുണ്ട്[2]. മന്ത്രിസഭ തീരുമാനെടുത്തു കഴിഞ്ഞാൽ, കാബിനറ്റ് രേഖകൾ വിവരാവകാശനിയമ പ്രകാരം ലഭ്യമാക്കണമെന്ന കേരള വിവരാവകാശ കമ്മീഷന്റെ ഉത്തരവടക്കം സുപ്രധാനമായ വിധികളും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.

വിവരാവകാശനിയമപ്പോരാട്ടങ്ങൾ

തിരുത്തുക

വിവരാവകാശ നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി, പൊതുജനതാല്പര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധേയമായ ഒട്ടറെ ഉത്തരവുകൾ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിന്നടക്കം സമ്പാദിച്ചിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ, അവയുടെ പരസ്യം പതിക്കാത്ത കാരിബാഗുകൾ മിതമായ വിലയ്ക്ക് നൽകമെന്ന ഉത്തരവ് അതിലൊന്നാണ് [3]. വിവരാവകാശ അപേക്ഷകൾ ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവുമുണ്ട് [4]

കൊച്ചി ആകാശവാണി എഫ്.എം നിലയത്തിലെ 'നിയമവേദി'പരിപാടിയുടെ അവതാരകരിലൊരാളാണ് ഇദ്ദേഹം. വിവരാവകാശ നിയമം എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്.

ഏറ്റവും നല്ല വിവരാവകാശ പ്രവർത്തകനുള്ള യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും കേരള ജനവേദിയുടേയും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള ആർ.ടി.ഐ ഫെഡേറേഷൻ സ്ഥാപക പ്രസിഡന്റും, കേരള ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറിയുമാണ്[5]

"https://ml.wikipedia.org/w/index.php?title=ഡി.ബി._ബിനു&oldid=3711420" എന്ന താളിൽനിന്ന് ശേഖരിച്ചത്