ഡി.ജി.എൻ.
ദ്വിമാന-ത്രിമാന വിവരങ്ങൾ (വരപ്പുകൾ, രൂപരേഖകൾ....) ശേഖരിച്ചുവെക്കാനായി ഉപയോഗിക്കുന്ന ഒരു ഫയൽ ഫോർമാറ്റാണ് ഡി.ജി.എൻ (DGN). ഡിസൈൻ എന്നതിന്റെ ചുരുക്കമായാണ് ഡിജിഎൻ എന്ന ഫയൽ ടൈപ്പ് രൂപപ്പെടുന്നത്. ബെന്റ്ലി സിസ്റ്റംസ്, മൈക്രോസ്റ്റേഷൻ, ഇന്റർഗ്രാഫിന്റെ ഇന്ററാക്ടീവ് ഗ്രാഫിക്സ് ഡിസൈൻ സിസ്റ്റം (ഐജിഡിഎസ്) തുടങ്ങിയ കാഡ് സോഫ്റ്റ്‌വെയറുകൾ ഈ ഫോർമാറ്റിനെ പിന്തുണയ്ക്കുന്നു.[1] [2] കെട്ടിടങ്ങൾ, ഹൈവേകൾ, പാലങ്ങൾ, പ്രോസസ്സ് പ്ലാന്റുകൾ, കപ്പൽ നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള നിർമാണ പദ്ധതികളിൽ ഡിജിഎൻ ഫോർമാറ്റ് ഉപയോഗിക്കുന്നു. ഓട്ടോഡെസ്കിന്റെ ഡി.ഡബ്ല്യു.ജി ആണ് ഡിജിഎൻ ഫോർമാറ്റുമായുള്ള മത്സരത്തിൽ എതിർസ്ഥാനത്ത് ഉള്ളത്. [3]
1980-കളിൽ ഇന്റർഗ്രാഫ് പ്രസിദ്ധീകരിച്ച വി7 ഡിജിഎൻ (ഇന്റർഗ്രാഫ് ഡിജിഎൻ), 2000-ൽ ബെന്റ്ലി സിസ്റ്റംസ് പരിഷ്കരിച്ച് സൃഷ്ടിച്ച വി8 ഡിജിഎൻ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് ഈ തരം ഫയലുകൾക്കുള്ളത്.[4]
അവലംബം
തിരുത്തുക- ↑ "OpenDWG Alliance and Bentley Partner On Behalf Of OpenDGN | Open Design Alliance". www.opendesign.com. Archived from the original on 2016-08-15. Retrieved 2016-07-24.
- ↑ ".DGN File Extension".
- ↑ "Autodesk and Bentley to Advance AEC Software Interoperability". 2008-07-08. Archived from the original on 2009-02-27. Retrieved 2012-04-16.
- ↑ "V8 DGN". Archived from the original on 2012-07-13.