ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്

(ഡി.എം.ആർ.സി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെൽഹി മെട്രോയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഒരു കേന്ദ്ര-സംസ്ഥാന പൊതുമേഖലാ കമ്പനിയാണ് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎംആർസി). ഇന്ത്യയിലും വിദേശത്തും മെട്രോ റെയിൽ, മോണോറെയിൽ, അതിവേഗ റെയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഡിഎംആർസിക്ക് പങ്കാളിത്തമുണ്ട്. പ്രോജക്ട്, നിർമ്മാണം, നടപ്പാക്കൽ, നവീകരണം, ധനകാര്യം, മനുഷ്യ വിഭവശേഷി തുടങ്ങിയ വിവിധ ഭാഗങ്ങളായി ഡിഎംആർസിയുടെ പ്രവർത്തനങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. [1]

ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎംആർസി)
Centre-State owned
വ്യവസായംPublic transport
സ്ഥാപിതം3 മേയ് 1995; 29 വർഷങ്ങൾക്ക് മുമ്പ് (1995-05-03)
New Delhi, Delhi, India
ആസ്ഥാനം
New Delhi, Delhi
,
India
പ്രധാന വ്യക്തി
Durga Shanker Mishra (Secretary(H&UA) & Chairman)
Mangu Singh (Managing Director)
സേവനങ്ങൾDelhi Metro, Consultancy and implementation of metro rail, monorail and high-speed rail
ഉടമസ്ഥൻGovernment of India (50%)
Government of Delhi (50%)
വെബ്സൈറ്റ്www.delhimetrorail.com

ചരിത്രം

തിരുത്തുക

1995 മെയ് 3ന് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു. ഇ. ശ്രീധരൻ ആയിരുന്നു ആദ്യത്തെ മാനേജിംഗ് ഡയറക്ടർ. പതിനാറുവർഷത്തെ സേവനത്തിനുശേഷം ഇ. ശ്രീധരൻ സ്ഥാനമൊഴിയുകയും, 2011 ഡിസംബർ 31 ന് പുതിയ എംഡിയായി മംഗു സിങ് നിയമിക്കപെടുകയും ചെയ്‌തു. [2]

പ്രവർത്തനങ്ങൾ

തിരുത്തുക

കൊൽക്കത്ത മെട്രോ, ചെന്നൈ എം‌ആർ‌ടി‌എസ് എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ മെട്രോ, മോണോറെയിൽ പ്രോജക്റ്റുകൾക്കുമായി വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആർ) ഡിഎംആർസിയാണ് തയ്യാറാക്കിയിട്ടുള്ളത്. ജക്കാർത്ത മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ മാനേജ്മെന്റ് കൺസൾട്ടിംഗ്, 2012 സെപ്റ്റംബറിൽ ഡിഎംആർസി മറ്റ് എട്ട് അന്താരാഷ്ട്ര കമ്പനികളുമായി ചേർന്നുകൊണ്ട് ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ഡി‌എം‌ആർ‌സിയുടെ ആദ്യ പദ്ധതിയാണിത്. [3] 2014 ഫെബ്രുവരിയിൽ കുവൈറ്റ് സിറ്റിയിലെ നിർദ്ദിഷ്ട മെട്രോ സംവിധാനത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ഡിഎംആർസിയെ കുവൈറ്റ് സർക്കാർ ക്ഷണിച്ചു. [4]

  1. http://www.delhimetrorail.com/metro_story.aspx
  2. https://www.centreforpublicimpact.org/case-study/construction-delhi-metro
  3. https://www.indiatoday.in/india/north/story/delhi-metro-rail-corporation-goes-global-indonesian-metro-job-116819-2012-09-24
  4. http://www.railnews.in/dmrc-receive-invitation-from-the-govt-of-kuwait-to-act-as-consultant-for-metro-railway-project