ഡിസ്ട്രിബൂട്ടഡ് ഡാറ്റാബേസ്
സാധാരണ കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനങ്ങളിൽ ഡാറ്റാബേസ് മുഴുവനായും ഒരു കമ്പ്യൂട്ടറിൽ മാത്രം ശേഖരിച്ചുവച്ചിരിയ്ക്കുന്നു. ഇതിൽ നിന്നും വിഭിന്നമായി ഒരു പ്രത്യേക കമ്പ്യൂട്ടറിലോ സെർവ്വറിലോ മാത്രം സൂക്ഷിച്ച് വയ്ക്കാതെ ഒരു വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്ന പരസ്പരം ബന്ധപ്പെട്ട ഒന്നിലധികം കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിരിയ്ക്കുന്ന തരം ഡാറ്റാബേസ് ആണ് ഡിസ്റ്റ്രിബ്യൂട്ടഡ് ഡാറ്റാബേസ്. വിവിധ ഭാഗങ്ങളിലായി വികേന്ദ്രീക്രുതമായി ചിതറിക്കിടക്കുന്ന ശകലങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിയ്ക്കപ്പെടുകയും ഉപയോക്താക്കൾക്ക് ഉപയോഗസമയത്ത് ഇതിനെ ഒരൊറ്റ ഡാറ്റാബേസ് ആയി ലഭ്യമാക്കുകയും ചെയ്യുന്നു.
ഘടന
തിരുത്തുകഒരു ഉപയോക്താവ് ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് രീതികളിലൂടെയാണ് ഉപയോഗിക്കുന്നത്.
- ലോക്കൽ അപ്ലിക്കേഷനുകൾ: ഇവിടെ മറ്റു ഡാറ്റാബേസ് സൈറ്റുകളിൽ നിന്നുള്ള ഡാറ്റയുടെ ആവശ്യമില്ല.
- ഗ്ലോബൽ അപ്ളിക്കേഷനുകൾ: ഇവിടെ മറ്റു ഡാറ്റാബേസ് സൈറ്റുകളിൽ നിന്നുള്ള ഡാറ്റ ആവശ്യമാണ്.
ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റത്തെ ഹോമോജീനിയസ് എന്നും ഹെട്രോജീനിയസ് എന്നും രണ്ടായി തരം തിരിയ്ക്കാം
ഹോമോജീനിയസ് ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റം
തിരുത്തുകഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റത്തിന്റെ ഭാഗമായ കമ്പ്യൂട്ടറുകളിൽ എല്ലാം ഒരേ തരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും ഉപയോഗിക്കുന്നത് അവശ്യമായതാണ് ഹോമോജീനിയസ് ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റം.
ഹെട്രോജീനിയസ് ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റം
തിരുത്തുകഹെട്രോജീനിയസ് ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റത്തിൽ കണ്ണിയായ കമ്പ്യൂട്ടറുകളുടെ ഹാർഡ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റം, സോഫ്റ്റ്‌വെയർ തുടങ്ങിയവ ഒരേ തരത്തിലുള്ളതാകണമെന്ന നിർബന്ധമില്ല.
ഗുണങ്ങൾ
തിരുത്തുക- സുതാര്യത- ഇതര ഡാറ്റാബേസ് സംവിധാനങ്ങളെ അപേക്ഷിച്ച് ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബേസ് സിസ്റ്റം കൂടുതൽ സുതാര്യമാണ്.
- കൂടുതൽ ഉറപ്പും ലഭ്യതയും.
- വളരെ എളുപ്പത്തിൽ വികസിപ്പിയ്ക്കാൻ കഴിയുന്നു.
- കൂടുതൽ സുരക്ഷിതമാണ്.
ദോഷങ്ങൾ
തിരുത്തുക- കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണ്ണം.
- കൂടുതൽ നെറ്റ്‌വർക്ക് ഉപഭോഗം