ബാങ്കുകൾ വഴി പണം കൈമാറ്റം ചെയ്യാവുന്ന ഒരു രീതിയാണ് ഡിമാന്റ് ഡ്രാഫ്റ്റ് (demand draft) അഥവാ ഡി.ഡി എന്ന് പറയുന്നത്. അഥവാ വിദൂര ദിക്കിലേക്ക് കൈമാറുന്ന ചെക്ക് (remotely created check, tele-check ) എന്നും ഇതിനെ വിശേഷിപ്പിക്കാം. ബാങ്കിന്റെ പ്രത്യേകമായ അധികാരമുള്ള ഉദ്യോഗസ്ഥരാണ് ഇതിൽ ഒപ്പു വയ്ക്കുക. ഇതിൽ അമ്പതിനായിരത്തിനു മുകളിൽ മൂല്യമുള്ള തുകയ്ക്ക് രണ്ട് ഉദ്യോഗസ്ഥരുടെ ഒപ്പ് ചില ബാങ്കുകൾ നിർബന്ധമാക്കിയിരിക്കുന്നു. ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഡിമാന്റ് ഡ്രാഫ്റ്റ് അനുവദിക്കുന്നതിനായി നിശ്ചിത നിരക്ക് ഫീസായി ഈടാക്കുന്നു. സാധാരണ ചെക്കിനെ അപേക്ഷിച്ച് ഡിമാന്റ് ഡ്രാഫ്റ്റിനുള്ള പ്രത്യേകത ഇത് നൽകുന്ന ബാങ്കിലേക്ക് കളക്ഷന് വരേണ്ടതില്ല എന്നതാണ്. സ്വീകർത്താവ് കളക്ഷനായി നൽകുന്ന ഡി.ഡി. തന്റെ സമീപത്തുള്ള, ഡിഡി. അനുവദിച്ചിരിക്കുന്ന ബാങ്കിന്റെ സമീപശാഖയിൽ സമർപ്പിക്കപ്പെട്ട് പണമായി മാറ്റുന്നു.

ഒരു ഡിമാന്റ് ഡ്രാഫ്റ്റിന്റെ മാതൃക
"https://ml.wikipedia.org/w/index.php?title=ഡിമാന്റ്_ഡ്രാഫ്റ്റ്&oldid=1732845" എന്ന താളിൽനിന്ന് ശേഖരിച്ചത്