ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സിങ്ങിനായി പ്രത്യേകം രൂപകൽപന ചെയ്ത ഒരുതരം മൈക്രോപ്രൊസസ്സറാണ് ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ അഥവാ DSP. പൊതുവേ തത്സമയ കമ്പ്യൂട്ടിങ്ങ്(real-time computing) ആവശ്യങ്ങൾക്കായാണ്‌ ഇവയെ ഉപയോഗപ്പെടുത്താറ്.

സാധാരണ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സറുകളുടെ പൊതുസ്വഭാവങ്ങൾ

തിരുത്തുക
  • തത്സമയ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യപ്പെട്ടത്
  • ഡേറ്റാ പ്രവാഹത്തെ തത്സമമായി സ്ഥൂലക്രിയകൾ ചെയ്യുന്നത് ഉത്തമമായി നിർ‌വ്വഹിക്കുന്നു
  • പ്രോഗ്രാമിനും ഡേറ്റായ്ക്കും വ്യത്യസ്തമായ മെമ്മറികൾ (ഹാർ‌വാർഡ് രൂപകല്പന)
  • SIMD(ഏക നിർദ്ദേശം, ബഹു ഡേറ്റ) തരം കൃത്യങ്ങൾക്കായി പ്രത്യേക നിർ‌ദേശങ്ങൾ(instructions)
  • ബഹുപ്രവൃത്തികൾക്ക്(multitasking) പ്രത്യേകമായ ഹാർഡ്‌വെയർ തുണ ഇല്ലാതിരിക്കുക
  • ഒരു ആതിഥേയ സാഹചര്യത്തിൽ(host environment) ഒരു direct memory access ഉപകരണമായി പ്രവർത്തിക്കാനുള്ള ക്ഷമത
  • അനലോഗിൽനിന്നു ഡിജിറ്റലിലേക്കു സിഗ്നലുകൾ പരിണമിപ്പിക്കുന്ന (ADC) ഉപകരണങ്ങളിൽനിന്ന് ഡിജിറ്റൽ ഡേറ്റാ നേരിട്ട് സ്വീകരിച്ച് ക്രിയ ചെയ്യാനുള്ള ശേഷി. ഉത്പാദിത ഡേറ്റാ ഡിജിറ്റലിൽനിന്നു അനലോഗിലേക്കു സിഗ്നലുകൾ പരിണമിപ്പിക്കുന്ന (DAC) ഉപകരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ട് അനലോഗായി വിവർത്തനം ചെയ്യാനുമുള്ള ക്ഷമത
 
ലളിതമായ ഒരു ഡിജിറ്റൽ പ്രൊസസ്സിങ്ങ് സിസ്റ്റം

ഇവയും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക