ഡിജിറ്റൽ ഫാബ്രിക്കേറ്റർ
കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ ഡാറ്റയിൽ നിന്ന് ത്രിമാന രൂപങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ഫാബ്രിക്കേറ്റർ. ഇത് ഫാബർ (fabber) എന്ന പേരിലും അറിയപ്പെടുന്നു. ഒരു പ്രിന്റർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നിന്ന് പ്രിൻറ് ഔട്ട് എടുക്കുന്നതു പോലെ ഫാബ്രിക്കേറ്റർ ഉപയോഗിച്ച് 3D മോഡലിങ് സോഫ്റ്റ്വേറുകളുടെ സഹായത്താൽ വസ്തുക്കളുടെ ആകൃതികൾ രൂപപ്പെടുത്താൻ സാധിക്കും. പ്രധാനമായും ഉത്പന്നങ്ങളുടെ മാതൃകകൾ, ലഘു ഉത്പന്നങ്ങൾ,പഠനത്തിനു സഹായകമായ മോഡലുകൾ എന്നിവ സൃഷ്ടിക്കുന്നതിനാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഈ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യ ഇപ്പോഴും പ്രാരംഭ ദശയിലാണ്. തന്മൂലം ഇതുപയൊഗിച്ചു നിർമ്മിക്കുന്ന വസ്തുക്കളുടെ ഉറപ്പും നിലവാരവും കുറവാണ്.