ഡാൽബി സോഡെർസ്കോഗ് ദേശീയോദ്യാനം
ഡാൽബി സോഡെർസ്കോഗ്, ദേശീയോദ്യാനം തെക്കൻ സ്വീഡനിലെ സ്കാനിയ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത്‍ ഡാൽബിയ്ക്കു സമീപമുള്ള ലുണ്ട് മുനിസിപ്പാലിറ്റിയിലാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 0.36 ചതുരശ്ര കിലോമീറ്ററാണ് (0.14 ചതുരശ്ര മൈലാണ്). ഇത് പ്രാചീന വനങ്ങളുടെ തനതായ ശേഷിപ്പായി കരുതപ്പെട്ടിരുന്ന ഇത് 1918 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ മുൻകാലങ്ങളിൽ ഈ പ്രദേശം മേച്ചിൽസ്ഥലമായി ഉപയോഗിച്ചിരുന്നു. ചുണ്ണാമ്പുകല്ലും ചോക്കും കലർന്ന ഭൂപ്രകൃതിയാണിവിടെ. അതനാൽ സസ്യജാലങ്ങളാൽ സമ്പന്നമാണ്. അനേകം വസന്തകാലപുഷ്പങ്ങൾ ഇവിടെ കണ്ടുവരുന്നു.
ഡാൽബി സോഡെർസ്കോഗ് ദേശീയോദ്യാനം | |
---|---|
Dalby Söderskogs nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Skåne County, Sweden |
Nearest city | Lund |
Coordinates | 55°40′N 13°19′E / 55.667°N 13.317°E |
Area | 0.36 കി.m2 (0.14 ച മൈ)[1] |
Established | 1918[1] |
Governing body | Naturvårdsverket |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Dalby Söderskog National Park". Naturvårdsverket. Archived from the original on 2011-03-26. Retrieved 2009-02-26.