ഡാറ്റ റിക്കവറി
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്തെടുക്കുന്ന രീതിയാണ് ഡാറ്റ റിക്കവറി (Data recovery).
ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
തിരുത്തുകവിവിധ സാഹചര്യങ്ങളിൽ ഡാറ്റ റിക്കവറി ആവശ്യമായി വരാറുണ്ട്.
- ഓപറേറ്റിംഗ് സിസ്റ്റം തകരാർ മൂലം കമ്പ്യൂട്ടർ പ്രവർത്തന രഹിതമാവുമ്പോൾ
- ഹാർഡ് ഡിസ്കിന്റെ ഫയൽ സിസ്റ്റം തകരാറിലാവുമ്പോൾ
- അബദ്ധവശാൽ ഒരു ഫയൽ ഉപയോക്താവ് മായ്ച്ചു കളയുമ്പോൾ
- സുരക്ഷാ കാരണങ്ങൾ മൂലം എൻക്രിപ്റ്റ് ചെയ്ത ഡാറ്റ തിരിച്ചെടുക്കുവാൻ വേണ്ടി.
ഡാറ്റ റിക്കവറി ചെയ്യുവാനായി വിവിധ സോഫ്റ്റ് വെയറുകൾ ലഭ്യമാണ്.
ഡാറ്റ നഷ്ടം
തിരുത്തുകഹാർഡ് ഡിസ്കിനുണ്ടാകുന്ന തകരാറുകളെ രണ്ടായി തിരിക്കാം.
- ലോജിക്കൽ
- ഫിസിക്കൽ