ഡാന ഡെലാനി
ഡാന വെല്ലസ് ഡെലാനി (ജനനം: മാർച്ച് 13, 1956) ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവും ആക്ടിവിസ്റ്റുമാണ്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചതിനു ശേഷം ഡെലാനിക്ക് എബിസി ടെലിവിഷൻ നാടകമായ ചൈന ബീച്ചിൽ (1988–1991) കോളിൻ മക്മർഫി എന്ന മുന്നേറ്റ വേഷം ലഭിക്കുകയും 1989 ലും 1992 ലുമായി ഒരു നാടക പരമ്പരയിലെ മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് രണ്ടുതവണ ലഭിക്കുകയും ചെയ്തു.[1][2] ലൈറ്റ് സ്ലീപ്പർ (1992), ടോംബ്‌സ്റ്റോൺ (1993), എക്സിറ്റ് ടു ഈഡൻ (1994), ദി മാർഗരറ്റ് സാങ്കർ സ്റ്റോറി (1995), ഫ്ലൈ എവേ ഹോം (1996), ട്രൂ വിമൺ (1997), വൈഡ് അവേക്ക് (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർക്ക് കൂടുതൽ അംഗീകാരവും പ്രശസ്തിയും ലഭിച്ചു.
ഡാന ഡെലാനി | |
---|---|
![]() Delany at the 61st Primetime Emmy Awards on September 20, 2009 | |
ജനനം | ഡാന വെല്ലെസ് ഡെലാനി മാർച്ച് 13, 1956 |
കലാലയം | വെസ്ലെയാൻ സർവ്വകലാശാല |
തൊഴിൽ | നടി, നിർമ്മാതാവ് |
സജീവ കാലം | 1974–ഇന്നുവരെ |
ആദ്യകാലം തിരുത്തുക
മേരി, ജാക്ക് ഡെലാനി എന്നിവരുടെ മകളായി ന്യൂയോർക്ക് നഗരത്തിലാണ് ഡെലാനി ജനിച്ചത്.[3] അവർക്ക് കോറി എന്ന ഒരു സഹോദരിയും സീൻ എന്ന ഒരു സഹോദരനുമുണ്ട്.[4][5][6] ഐറിഷ്, ഇംഗ്ലീഷ് വംശജയായ[7] അവൾ റോമൻ കത്തോലിക്കയായി വളർന്നു.[8][9] ഒരു കൊച്ചു പെൺകുട്ടിയെന്ന നിലയിൽ താൻ എപ്പോഴും അഭിനയരംഗത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഒരിക്കൽ അവർ പറഞ്ഞു.[10] “ഒരു വ്യക്തി ആദ്യമായി അഭിനയരംഗത്തേക്ക് വരാൻ കാരണം ഒരു കൊച്ചു പെൺകുട്ടിയെന്ന നിലയിൽ നിങ്ങളുടെ മാതാപിതാക്കളുടെ ശ്രദ്ധ നിങ്ങൾ ആഗ്രഹിക്കുന്നതിനാലാണ്,” അവർ ഒരു റിപ്പോർട്ടറോട് പറഞ്ഞിരുന്നു. ബാല്യകാലത്ത്, കുടുംബത്തോടൊപ്പം നിരവധി ബ്രോഡ്‌വേ ഷോകളിൽ പങ്കെടുത്ത അവർ സിനിമകളിൽ ആകൃഷ്ടയായിരുന്നു.
കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിൽ വളർന്നതിനുശേഷം, സീനിയർ വർഷത്തിൽ മസാച്യുസെറ്റ്സിലെ ആൻഡോവറിലെ ഫിലിപ്സ് അക്കാദമിയിൽ ചേരുകയും സ്കൂളിന്റെ ആദ്യ കോ-എഡ്യൂക്കേഷൻ ക്ലാസ്സിൽ ജാസ് കമ്പോസർ ബിൽ കൻലിഫ്, സോഫ്റ്റ്വെയർ എക്സിക്യൂട്ടീവ് പീറ്റർ കറി, ആർട്ടിസ്റ്റ് ജൂലിയൻ ഹട്ടൺ, കവി കാൾ കിർച്‌വേ, എഴുത്തുകാരൻ നേറ്റ് ലീ, എഡിറ്റർ സാറാ നെൽസൺ, ഭക്ഷണശാലാധിപതി പ്രിസ്‌സില്ല മാർട്ടൽ, ശിൽപി ഗാർ വാട്ടർമാൻ എന്നിവരോടൊപ്പം ഒരു അംഗമായിരിക്കുകയും ചെയ്തു.
അവലംബം തിരുത്തുക
- ↑ Richard Zoglin (February 20, 1989). "War As Family Entertainment". Time. മൂലതാളിൽ നിന്നും 2010-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2009.
- ↑ Tom O'Neil; The Envelope (June 4, 2008). "Prospects for Emmy acting awards". The Baltimore Sun. മൂലതാളിൽ നിന്നും June 4, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2009.
- ↑ "Dana Delany Biography (1956-)". ശേഖരിച്ചത് October 4, 2014.
- ↑ "Paid Notice: Deaths Delany, Mary Welles". The New York Times. March 2, 2016. ശേഖരിച്ചത് July 8, 2017.
- ↑ "The Brooklyn Daily Eagle from Brooklyn, New York on May 24, 1953 · Page 18". Newspapers.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് December 27, 2017.
- ↑ "The Troy Record from Troy, New York on May 30, 1953 · Page 3". Newspapers.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് December 27, 2017.
- ↑ "Dana Delany—Full Biography". The New York Times. മൂലതാളിൽ നിന്നും 2007-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2009.
- ↑ "Dana Delany: Dana-matrix". Movieline. August 1, 1994. മൂലതാളിൽ നിന്നും July 22, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2010.
- ↑ Discussions Magazine: "An EXCLUSIVE interview with DANA DELANY!" April 14, 2014
- ↑ "Dana Delany: Summary". tv.com. മൂലതാളിൽ നിന്നും 2011-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 24, 2009.