ഡാനിയേലെ ക്യാംപ്ബെൽ
ഡാനിയേലെ ക്യാംപ്ബെൽ ഒരു അമേരിക്കൻ നടിയാണ്. സ്റ്റാർസ്ട്രക്കിലെ ജസീക്ക ഒൾസോൺ എന്ന് കഥാപാത്രത്തിലൂടെയാണ് അവർ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
ഡാനിയേലെ ക്യാംപ്ബെൽ | |
---|---|
ജനനം | ഹിൻസ്ഡെയ്ൽ, ഇല്ലിനോയി, അമേരിക്കൻ ഐക്യനാടുകൾ | ജനുവരി 30, 1995
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2006–ഇതുവരെ |
അറിയപ്പെടുന്ന കൃതി | ദ ഒറിജിനൽസ് ടെൽ മി എ സ്റ്റോറി |
ആദ്യകാലം
തിരുത്തുകഇല്ലിനോയിയിലെ ഹിൻസ്‌ഡെയ്‌ലിൽ സ്വദേശിയാണ് ക്യാമ്പ്‌ബെൽ. ജോർജാൻ, ജോൺ കാമ്പ്‌ബെൽ എന്നിവരാണ് അവളുടെ മാതാപിതാക്കൾ. അവർക്ക് ഒരു ഇളയ സഹോദരനുമുണ്ട്.[1][2]
ഔദ്യോഗികജീവിതം
തിരുത്തുകപ്രിസൺ ബ്രേക്ക് എന്ന പരമ്പരയുടെ അഞ്ച് എപ്പിസോഡുകളിൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ക്യാമ്പ്‌ബെല്ലിന്റെ അരങ്ങേറ്റം.[3][4] ബിൽഡ്-എ-ബിയർ വർക്ക്‌ഷോപ്പിനായി[5][6] രാജ്യവ്യാപകമായി ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട അവർ 2008 ൽ പുറത്തിറങ്ങിയ ദി പോക്കർ ഹൗസ് എന്ന സിനിമയിൽ ഡാർല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2010 ൽ, ഡിസ്നി ചാനൽ ടെലിവിഷൻ പരമ്പരയായ സെക്കെ ആന്റ് ലൂഥറിൽ[7] ഡാനി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും അതേ വർഷം ടെലിവിഷൻ സിനിമയായ സ്റ്റാർസ്ട്രക്കിൽ സ്റ്റെർലിംഗ് നൈറ്റിനൊപ്പം അഭിനയിച്ചു.[8][9] സ്റ്റാർസ്ട്രക്ക് പുറത്തിറങ്ങിയശേഷം അവർ ഡിസ്നിയുമായി ഒരു വികസന കരാർ ഒപ്പിട്ടു. 2011 ഏപ്രിൽ 29 ന് പുറത്തിറങ്ങിയ പ്രോം എന്ന സിനിമയിൽ നിക്കോളാസ് ബ്രൌൺ, നോലൻ സോറ്റിലോ, എമി ടീഗാർഡൻ എന്നിവരോടൊപ്പം അഭിനയിച്ചു.[10]
2013 ൽ ടെലിവിഷൻ പരമ്പരയായ ദ ഒറിജിനൽസിൽ[11][12] പതിനാറുവയസ്സുള്ള ഡാവിന[13][14] എന്ന ഓജസ്വിയായ മന്ത്രവാദിനിയായി അഭിനയിച്ചു. 2013 അവസാനത്തോടെ 2015 ലെ ചിത്രമായ 16 സൗത്ത് എന്ന സിനിമയുടെ നിർമ്മാതാക്കൾ ലൂക്ക് ബെൻവാർഡിനൊപ്പം ക്യാമ്പ്ബെൽ തങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചു.[15][16] 2015 ഏപ്രിലിൽ, റേസ് ടു റിഡംപ്ഷൻ എന്ന സിനിമചിത്രീകരിക്കപ്പെടുകയും അതിൽ ഐഡൻ ഫ്ലവേഴ്സ്, ലൂക്ക് പെറി എന്നിവർക്കൊപ്പം ക്യാംപ്ബെൽ അഭിനയിക്കുകയും 2016 ൽ ഈ സിനിമ പുറത്തിറങ്ങുകയും ചെയ്തു. 2016 ലെ ടെലിവിഷൻ പരമ്പരയായ SINs ൽ എല്ലി റീഡായും 2017 ലെ ഫൈൻ ബ്രദേഴ്‌സ് നിർമ്മാണമായ എഫ് ദി പ്രോമിൽ മാഡി എന്ന കഥാപാത്രമായും അഭിനയിച്ചു. 2018 മാർച്ചിൽ ജെസ്സി മക്കാർട്ട്‌നിയുടെ "ബെറ്റർ വിത്ത് യു" എന്ന സംഗീത വീഡിയോയിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.
2018 ൽ ഫ്രീഫോം ടെലിവിഷൻ പരമ്പരയായ ഫേമസ് ഇൻ ലവിന്റെ രണ്ടാം സീസണിൽ ക്യാമ്പ്‌ബെല്ലിന് ആവർത്തിച്ചുള്ള കഥാപാത്രമുണ്ടായിരുന്നു. 2018 ജൂണിൽ സിബിഎസ് ഓൾ ആക്സസ് ടെലിവിഷൻ നാടക പരമ്പരയായ ടെൽ മി എ സ്റ്റോറിയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചു.[17]
സിനിമകൾ
തിരുത്തുകവർഷം | സിനിമയുടെ പേര് | കഥാപാത്രം | നോട്ടുകള് |
---|---|---|---|
2008 | ദ പോക്കർ ഹൌസ് | ഡാർല | |
2011 | പ്രോം | സൈമൺ ഡാനിയെൽസ് | പ്രധാന കഥാപാത്രം |
2012 | മഡിയാസ് വിറ്റ്നസ് പ്രൊട്ടക്ഷൻ | സിൻഡി നീഡിൽമാൻ | പ്രധാന കഥാപാത്രം |
2016 | റേസ് ടു റിഡംപ്ഷൻ്‍ | ഹന്നാ റോഡ്സ് | Post-production |
2017 | എഫ് ദ പ്രോം | മാഡി | Post-production |
2018 | ഷ്രിംപ് | ജെസ്സ് ഡേറ്റ് | ഹ്രസ്വ ചിത്രം |
2019 | ബിയിംഗ് ഫ്രാങ്ക് | അല്ലിസൺ |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2006–2007 | പ്രസൺ ബ്രേക്ക് | Gracey Hollander | 4 episodes |
2010 | സെക്ക് ആന്റ് ലൂതർ | Dani | Episode: "Double Crush" |
2010 | സ്റ്റാർസ്ട്രക്ക് | Jessica Olson | Disney Channel Original Movie |
2012 | ഡ്രോപ് ഡെഡ് ദിവ | Carla Middlen | Episode: "Family Matters" |
2013–2018 | ദ ഒറിജിനൽസ് | Davina Claire | Main role (seasons 1–3); special guest star (seasons 4–5) |
2017 | ഹെൽസ് കിച്ചൺ | Herself | Episode: "Aerial Maneuvers" |
2017–2018 | റൺഎവേസ് | Eiffel | Recurring role; 6 episodes |
2018 | ഫേമസ് ഇൻ ലവ് | Harper Tate | Recurring role; 9 episodes |
2018 | ഓൾ അമേരിക്കൻ | Hadley | Episode: "Pilot" |
2018–present | ടെൽ മി എ സ്റ്റോറി | Kayla Powell / Olivia Moon | Main role[18][19] |
അവലംബം
തിരുത്തുക- ↑ Nina Metz (April 26, 2011). "Hey, you're grounded". Chicago Tribune. Archived from the original on 2016-01-22. Retrieved March 19, 2015.
- ↑ Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
- ↑ "Danielle Campbell". Hollywoodlife.com. Retrieved March 29, 2015.
- ↑ Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
- ↑ Nina Metz (April 26, 2011). "Hey, you're grounded". Chicago Tribune. Archived from the original on 2016-01-22. Retrieved March 19, 2015.

- ↑ "Danielle Campbell: On Kickboxing, Sunscreen, And Apples With Peanut Butter". Thenewpotato.com. December 8, 2014. Archived from the original on 2015-04-18. Retrieved March 27, 2015.
- ↑ Nellie Andreeva (February 8, 2013). "Danielle Campbell Joins 'Vampire Diaries' Spinoff, Chin Han To Recur On 'Arrow'". Deadline Hollywood. Retrieved May 14, 2016.
- ↑ Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
- ↑ Liane Bonin Starr (April 15, 2014). "Interview: 'The Originals' ' Danielle Campbell talks life, death and Marcel". Hitfix.com. Archived from the original on 2015-12-10. Retrieved March 24, 2015.
- ↑ Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
- ↑ "OFFICIAL WEBSITE FOR "16 South"". Hopekelley.com. Retrieved March 19, 2015.
- ↑ Andreeva, Nellie (June 5, 2018). "'Tell Me A Story': Danielle Campbell To Star In Kevin Williamson's CBS All Access Drama Series". Deadline Hollywood. Retrieved June 22, 2018.
- ↑ "Danielle Campbell Returns to Tell Me a Story in Sleeping Beauty-Inspired Tale". TV Guide. 10 July 2019.
- ↑ "'Tell Me A Story': Carrie-Anne Moss & Danielle Campbell To Star In Season 2 Of CBS All Access Series". Deadline. 10 July 2019.