ഡയാൻ ആർബസ്
സമൂഹത്തിലെ പാർശ്വവൽകൃതരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് നിശ്ചല ചിത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ പ്രശസ്ത ഫോട്ടൊഗ്രാഫറായിരുന്നു ഡയാൻ ആർബസ്. കുള്ളന്മാർ, ഭീമന്മാർ, മൂന്നാം ലിംഗക്കാർ, സർക്കസ്സ് കലാകാരന്മാർ , നഗ്നതാവാദികൾ (nudists) എന്നിങ്ങനെ പോകുന്നു ഡയാൻ ആർബസ് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന വിഭാഗങ്ങൾ. സൗന്ദര്യമില്ലാത്തവർ അഥവാ വിരൂപർ എന്ന് പൊതു സമൂഹം എഴുതി തള്ളിയവരായിരുന്നു ഡയാനും വിഷയീ ഭവിച്ചത്. സെൻസേഷനലിസ്റ്റ് ആയും ഡയാൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്.[2]
ഡയാൻ ആർബസ് | |
---|---|
ജനനം | ഡയാൻ നെമറോവ് മാർച്ച് 14, 1923 ന്യൂയോർക്ക്, അമേരിക്ക. |
മരണം | ജൂലൈ 26, 1971 ന്യൂയോർക്ക്, അമേരിക്ക. | (പ്രായം 48)
അന്ത്യ വിശ്രമം | Location of ashes unknown |
ദേശീയത | അമേരിക്ക |
അറിയപ്പെടുന്നത് | നിശ്ചലച്ഛായാഗ്രഹണം |
അറിയപ്പെടുന്ന കൃതി | Child with Toy Hand Grenade in Central Park, N.Y.C. 1962 (1962) Identical Twins, Roselle, New Jersey, 1967 (1967) |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | മാർവിൻ ഇസ്രയേൽ |
1972ൽ ആത്മഹത്യ ചെയ്തു. അതിനു ശേഷം അവരുടെ ചിത്രങ്ങൾ ലോക വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടു തുടങ്ങി. വെനീസ് ബിനാലെയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ അമേരിക്കൻ ഫോട്ടൊഗ്രാഫർ ഡയാൻ ആണ്[3] മരണാന്തരം നടത്തിയ സഞ്ചരിക്കുന്ന പ്രദർശനങ്ങളിലൂടെ ദശലക്ഷങ്ങളാണ് ഡയാന്റെ കലാവിരുത് ദർശിച്ചത്.[4][5] പ്രദർശനത്തിനോട് അനുബന്ധച്ച് രചിക്കപ്പെട്ട Diane Arbus: An Aperture Monograph, edited by Doon Arbus and Marvin Israel എന്ന കൃതി ഇന്നും ഫോട്ടൊഗ്രാഫി സംബന്ധമായിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കൃതിയാണ് [6] 2006ൽ പുറത്തിറങ്ങിയ , Fur, (starring Nicole Kidman)എന്ന ചലചിത്രം ഡയാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് [7]
References
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Revelations
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Arbus, Diane.
- ↑ John Simon Guggenheim Memorial Foundation.
- ↑ Cheim & Read Gallery.
- ↑ Muir, Robin.
- ↑ Bissell, Gerhard.
- ↑ Dargis, Manohla.