ഡയാന മാൻബി മേസൺ OBE (മുമ്പ്, ഷാ; 29 ജൂലൈ 1922 - 5 ജൂൺ 2007) 1970 കളിൽ ഗർഭച്ഛിദ്ര വിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായ ന്യൂസിലാന്റിലെ ഒരു പ്രമുഖ മെഡിക്കൽ ഡോക്ടറും പ്രസവചികിത്സകനുമായിരുന്നു.

ആദ്യകാലജീവിതം

തിരുത്തുക

ഫ്രീഡ ഷാർലറ്റ് മാൻബി ഷായുടെയും ചാൾസ് ബെർട്രാം ഷായുടെയും മകളായി 1922-ലാണ് മേസൺ ജനിച്ചത്. വെല്ലിംഗ്ടണിലെ കരോറിയിൽ വളർന്ന അവൾ അവിടെ കരോരി സ്കൂളിലും സാമുവൽ മാർസ്ഡൻ കോളേജിലും വിദ്യാഭ്യാസം ചെയ്തു. എല്ലായ്പ്പോഴും ഒരു ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്ന അവർ കൂടാതെ വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടരുകയും തുടർന്ന് ഒട്ടാഗോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിൽ ചേർന്ന് അവിടെനിന്ന് 1945 ൽ ബിരുദം നേടി.[1][2]

മെഡിക്കൽ വിദ്യാലയത്തിലെ അവസാന വർഷത്തിനിടെ വെല്ലിംഗ്ടൺ ഹോസ്പിറ്റലിലെ മേസന്റെ ഇന്റേൺഷിപ്പ് കാലത്ത് പ്രസവചികിത്സയിൽ അവളുടെ താൽപര്യം ജനിപ്പിച്ചു. ബിരുദപഠനത്തിന് ശേഷം വെല്ലിംഗ്ടൺ ഹോസ്പിറ്റലിലേക്ക് ഹൗസ് സർജനായി മടങ്ങിയെങ്കിലും 1947-ൽ വെല്ലിംഗ്ടണിലെ ന്യൂടൗണിൽ ഒരു ജനറൽ പ്രാക്ടീസിൽ ചേർന്നു. 1949-ൽ ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ബിരുദാനന്തര പരിശീലനത്തിനായി അവൾ ഭർത്താവ് ബ്രൂസ് മേസണും കുഞ്ഞു മകളുമൊത്ത് ഇംഗ്ലണ്ടിലേക്ക് പോയി. മൂന്ന് വർഷത്തിന് ശേഷം ന്യൂസിലാൻഡിലേക്ക് മടങ്ങിയ അവർ, ടൗറംഗയിൽ ഒരു വർഷം താമസിക്കുകയും വെല്ലിംഗ്ടണിലേക്ക് മാറുന്നതിന് മുമ്പ്, മേസൺ മുമ്പ് ജോലി ചെയ്തിരുന്ന പൊതു പരിശീലന ജോലിയിലേയ്ക്ക് മടങ്ങുകയും ചെയ്തു.[3][4]

അവൾ അവിവാഹിതരായ അമ്മമാർക്കുള്ള ഒരു ഭവനവും അവരുടെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സ്ഥാപനവുമായ അലക്സാണ്ട്ര മെറ്റേണിറ്റി ഹോസ്പിറ്റലിന്റെയും അവിവാഹിതരായ അമ്മമാർക്കുള്ള ഹോമിന്റെയും സൂപ്രണ്ടായി മാറുകയും 1958 മുതൽ 1978 വരെയുള്ള കാലത്ത് ഈ സ്ഥാനം വഹിക്കുകയും ചെയ്തു.[5][6][7]

മേസൺ ഗർഭച്ഛിദ്രത്തെ എതിർക്കുകയും ഗർഭച്ഛിദ്ര വിരുദ്ധ പ്രസ്ഥാനത്തിൽ പ്രത്യേകിച്ച് സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ദി അൺബോൺ ചൈൽഡ് (SPUC) എന്ന സംഘടനയില് രാഷ്ട്രീയമായി സജീവമായിരുന്നതോടൊപ്പം അവൾ 1974 മുതൽ 1976 വരെയുള്ള കാലത്ത് എസ്പിയുസിയുടെ ദേശീയ പ്രസിഡന്റുമായിരുന്നു.[8][9] 1974-ൽ വെല്ലിംഗ്ടണിൽ നടന്ന ഗർഭച്ഛിദ്ര വിരുദ്ധ റാലിക്ക് നേതൃത്വം നൽകിയ സർ വില്യം ലിലി, റൂത്ത് കിർക്ക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ന്യൂസിലൻഡുകാരിൽ ഒരാളായിരുന്നു അവർ.[10]

സ്വകാര്യ ജീവിതം

തിരുത്തുക

മേസൺ തന്റെ ഭർത്താവായ നാടകകൃത്ത് ബ്രൂസ് മേസണെ 1940-ൽ വിക്ടോറിയ സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടി. ബ്രൂസ് വിദേശ യുദ്ധ സേവനത്തില് നിന്ന് ന്യൂസിലാൻഡിലേക്ക് മടങ്ങുകയും അവൾ മെഡിക്കൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തതിന് ശേഷം 1945-ൽ വിവാഹിതരായി. അവർക്ക് ബെലിൻഡ, ജൂലിയൻ, റെബേക്ക എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ടായിരുന്നു.[11] അവളും ബ്രൂസും വെല്ലിംഗ്ടണിലെ കലാ സാംസ്കാരിക ലോകത്ത് അറിയപ്പെടുന്നവരായിരുന്നു.[12][13] 2007 ജൂൺ 5-ന് വെല്ലിംഗ്ടണിൽ വച്ച് അവൾ അന്തരിച്ചു.[14]

  1. Mason, Diana (1986). "The Force of Life". In Clark, Margaret (ed.). Beyond expectations : fourteen New Zealand women write about their lives. Wellington, N.Z.: Allen & Unwin/Port Nicholson Press. pp. 21–36. ISBN 0-86861-650-8. OCLC 15278262.
  2. Burgess, Sarah (2020). "Mason, Diana Manby - Biography". teara.govt.nz (in ഇംഗ്ലീഷ്). Retrieved 11 May 2020.
  3. Mason, Diana (1986). "The Force of Life". In Clark, Margaret (ed.). Beyond expectations : fourteen New Zealand women write about their lives. Wellington, N.Z.: Allen & Unwin/Port Nicholson Press. pp. 21–36. ISBN 0-86861-650-8. OCLC 15278262.
  4. Burgess, Sarah (2020). "Mason, Diana Manby - Biography". teara.govt.nz (in ഇംഗ്ലീഷ്). Retrieved 11 May 2020.
  5. Mason, Diana (1986). "The Force of Life". In Clark, Margaret (ed.). Beyond expectations : fourteen New Zealand women write about their lives. Wellington, N.Z.: Allen & Unwin/Port Nicholson Press. pp. 21–36. ISBN 0-86861-650-8. OCLC 15278262.
  6. "Obituary: Diana Mason". NZ Herald (in New Zealand English). 8 June 2007. ISSN 1170-0777. Retrieved 11 May 2020.
  7. Dekker, Diana (2007). "Diana Manby Mason". New Zealand Medical Journal. 120 (1257): 96–98. ISSN 1175-8716.
  8. Mason, Diana (1986). "The Force of Life". In Clark, Margaret (ed.). Beyond expectations : fourteen New Zealand women write about their lives. Wellington, N.Z.: Allen & Unwin/Port Nicholson Press. pp. 21–36. ISBN 0-86861-650-8. OCLC 15278262.
  9. Burgess, Sarah (2020). "Mason, Diana Manby - Biography". teara.govt.nz (in ഇംഗ്ലീഷ്). Retrieved 11 May 2020.
  10. "1970s marches: anti-abortion rally". teara.govt.nz (in ഇംഗ്ലീഷ്). 2018. Retrieved 11 May 2020.
  11. Mason, Diana (1986). "The Force of Life". In Clark, Margaret (ed.). Beyond expectations : fourteen New Zealand women write about their lives. Wellington, N.Z.: Allen & Unwin/Port Nicholson Press. pp. 21–36. ISBN 0-86861-650-8. OCLC 15278262.
  12. Burgess, Sarah (2020). "Mason, Diana Manby - Biography". teara.govt.nz (in ഇംഗ്ലീഷ്). Retrieved 11 May 2020.
  13. Dekker, Diana (2007). "Diana Manby Mason". New Zealand Medical Journal. 120 (1257): 96–98. ISSN 1175-8716.
  14. Burgess, Sarah (2020). "Mason, Diana Manby - Biography". teara.govt.nz (in ഇംഗ്ലീഷ്). Retrieved 11 May 2020.
"https://ml.wikipedia.org/w/index.php?title=ഡയാന_മേസൺ&oldid=3843917" എന്ന താളിൽനിന്ന് ശേഖരിച്ചത്