ടർബോ ചാർജർ (Turbo Charger) എന്നത് ആന്തരികജ്വലന യന്ത്രങ്ങളിൽ (internal combustion engine) ജ്വലന പ്രക്രിയ ത്വരിതപ്പെടുത്താനായി ബഹിർഗമിക്കുന്ന പുകയെ ഉപയോഗപ്പെടുത്തി കറങ്ങുന്ന ഒരു യന്ത്രമാണ്. ഇത് ഒരു ടർബൈൻ അഥവാ പങ്കകൾ ഉള്ള ഭ്രമണചക്രമാണ്. യന്ത്രത്തിൽ നിന്നു പുറത്തു പോകുന്ന പുക ഒരു ചെറിയ പങ്കയെ കറക്കുന്നു ഇത് ഒരു മർദ്ദന(കം‍പ്രസ്സർ)യന്ത്രത്തെയും. മർദ്ദന യന്ത്രം പ്രധാനയന്ത്രത്തിനാവശ്യമായ കാറ്റിനെ മർദ്ദിച്ച് അതിന്റെ ഓക്സിജന്റെ അളവിനെ കൂട്ടി വിടുന്നു തന്മൂലം ജ്വലനത്തിന് ആവശ്യമായതിനേക്കാൾ അധികം ഓക്സിജൻ ലഭിക്കുകയും ജ്വലനപ്രക്രിയ കാര്യ്യക്ഷമമാകുകയും ചെയ്യുന്നു. ഭാരം അൽപ്പം അധികമാകുമെങ്കിലും കാര്യമായ ശക്തി വർദ്ധനവും ഇന്ധന ലാഭവുമാണ് ഇതിന്റെ പ്രധാന ഗുണം..[1]

ടർബോ ചർജറിന്റെ പരിച്ഛേദം ഉണ്ടാക്കിയത് മൊഹാവ്ക്ക്സ് ഇന്നൊവേറ്റിവ് ടെക്നോളജീസ്. Archived 2007-09-26 at the Wayback Machine.

പദോൽപ്പത്തിതിരുത്തുക

ടർബോ എന്നത് ആംഗലേയത്തിലെ ടർബൈൻ (Turbine) എന്ന പദത്തിൽ നിന്നുരുത്തിരിഞ്ഞ താരതമ്യേന പുതിയ പദമാണ്. ടർബൈൻ എന്നു തന്നെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. (Turbine = ലംബമായ ഒരക്ഷത്തിനു ചുററും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രം)

ടർബോ ചേർത്തു പറയുന്ന ചില പദങ്ങൾതിരുത്തുക

ഇതേ പോലുള്ള മറ്റു പദങ്ങൾ

പ്രവർത്തന തത്ത്വംതിരുത്തുക

ടർബോ ചാർജർ മർദ്ദിതജ്വലന യന്തങ്ങലിലാണ് ഉപയോഗിക്കുന്നത്, കാരണം ബഹിർഗമിക്കുന്ന പുക(വായു)ക്ക് പങ്കകൾ കറക്കാനുള്ള ശക്തിയുണ്ടാവുന്നത് ഇത്തരം യന്ത്രങ്ങളിലാണ്. ഈ ശക്തിയുള്ള കാറ്റുപയോഗിച്ചാണ് ടർബോയുടെ ഈ യന്ത്രം പ്രവർത്തിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


അവലംബംതിരുത്തുക

  1. http://auto.howstuffworks.com/turbo.htm
"https://ml.wikipedia.org/w/index.php?title=ടർബോ_ചാർജർ&oldid=3633120" എന്ന താളിൽനിന്ന് ശേഖരിച്ചത്