ട്രേജൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് അഗസ്റ്റസ് (ട്രേജൻ) ഒരു റോമൻ ചക്രവർത്തിയായിരുന്നു. റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിത്തീർന്ന ട്രേജൻ ഫോറം, ട്രേജൻ മാർക്കറ്റ്, ട്രേജൻ സ്തൂപം എന്നിവ നിർമ്മിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.
ട്രേജൻ | |
---|---|
റോമൻ ചക്രവർത്തി | |
ഭരണകാലം | ജനുവരി 28, 98- ഓഗസ്റ്റ് 9, 117 |
പൂർണ്ണനാമം | മാർക്കസ് അൾപിയസ് ട്രയാനസ് (ജനനം മുതൽ ദത്തെടുക്കൽ വരെ); സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് (ദത്തെടുക്കൽ മുതൽ സ്ഥാനാരോഹണം വരെ); സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് അഗസ്റ്റസ് (ചക്രവർത്തിയായിരുന്നപ്പോൾ) |
അടക്കം ചെയ്തത് | റോം (ചിതാഭസ്മം ട്രേജൻ സ്തൂപത്തിന്റെ ചുവട്ടിൽ സൂക്ഷിച്ചിരുന്നു.) |
മുൻഗാമി | നെർവ |
പിൻഗാമി | ഹാഡ്രിയൻ |
ഭാര്യ | |
അനന്തരവകാശികൾ | ഹേഡ്രിയൻ (ദത്ത്) |
രാജവംശം | നെർവൻ-അന്റോണിയൻ |
പിതാവ് | മാർക്കസ് അൾപിസ് ട്രയാനസ് |
മാതാവ് | മാർസിയ |
ഡൊമീഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് ജർമ്മൻ മുന്നണിയിലെ റോമൻ സൈന്യത്തിൽ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് അധികാരത്തിലേറിയ മാർക്കസ് കോക്സിയസ് നെർവ പട്ടാളവുമായി നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു. പ്രയറ്റോറിയൻ ഗാർഡുമാരുടെ വിപ്ലവത്തിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു.
ജനുവരി 27, 98-ൽ മാർക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജൻ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.