ട്രെസ്റ്റിക്ലാൻ ദേശീയോദ്യാനം

ട്രെസ്റ്റിക്ലാൻ ദേശീയോദ്യാനം (സ്വീഡിഷ്Tresticklan nationalpark), നോർവീജിയൻ അതിർത്തിയ്ക്കു സമാന്തരമായി, സ്വീഡനിലെ വടക്കു പടിഞ്ഞാറൻ ഡസ്‍ലാൻറിൽ ഡലാസ്-എഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ട്രെസ്റ്റിക്ലാൻ എന്ന വാക്കിനർത്ഥം "ത്രീശൂലം" എന്നാണ്. സ്റ്റോറ ട്രെസ്റ്റിക്ലാൻ തടാകത്തിൻറെ ആകൃതിയിൽ നിന്നാകാം ഈ പേര് ഉദ്യാനത്തിനു നൽകപ്പെട്ടത്. തെക്കൻ സ്കാൻഡിനേവയയിലെ താറുമാറാക്കപ്പെടാത്ത പ്രാചീനകാലത്തെ മരങ്ങൾ തളിർത്തു നിൽക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് ഈ ദേശീയ ഉദ്യാനം. 1996 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം 28.97 ചതുരശ്ര കിലോമീറ്റർ (11.19 ചതുരശ്ര മൈൽ) വിസ്തൃതിയാണുള്ളത്. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന ഭാഗം ഓർഷോജഡെൻ ആണ്. സമുദ്രനിരപ്പിൽനിന്ന് 276 മീറ്റർ ഉയരമാണ് ഇതിനുള്ളത്.

Tresticklan National Park
Tresticklans nationalpark
LocationVästra Götaland County, Sweden
Coordinates59°02′N 11°45′E / 59.033°N 11.750°E / 59.033; 11.750
Area28.97 കി.m2 (11.19 ച മൈ)[1]
Established1996[1]
Governing bodyNaturvårdsverket
  1. 1.0 1.1 "Tresticklan National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.