പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്നു ട്രിച്ചി എസ്. ഗണേശൻ. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

ട്രിച്ചി എസ്. ഗണേശൻ
ട്രിച്ചി എസ്. ഗണേശൻ
ജനനം1960
മണ്ണാർക്കാട്, പാലക്കാട്
മരണം2016 ഓഗസ്റ്റ് 20
മധുര
ദേശീയതഇന്ത്യൻ
തൊഴിൽകർണാടകസംഗീതജ്ഞൻ
ജീവിതപങ്കാളി(കൾ)രമണി
കുട്ടികൾവിദ്യ

ജീവിതരേഖ

തിരുത്തുക
ട്രിച്ചി എസ്. ഗണേശന്റെ കൊല്ലത്തു നടന്ന ഒരു സംഗീത കച്ചേരി മേയ്, 2015

ട്രിച്ചി സഹോദരന്മാർ എന്നപേരിൽ സംഗീതരംഗത്ത് പ്രശസ്തിയാർജ്ജിച്ച കർണാടകസംഗീതജ്ഞന്മാരിൽ ട്രിച്ചി കെ.എസ്. സുബ്രഹ്മണ്യയ്യരുടെയും ലക്ഷ്മിഅമ്മാളിന്റെയും മകനാണ്. 1960ൽ പാലക്കാട് മണ്ണാർക്കാട് ജനിച്ചു. പിതാവായിരിന്നു ആദ്യ ഗുരു. പിന്നീട് അടുത്ത ബന്ധുകൂടിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനപ്രവീണ ബിരുദം നേടി.[1]സ്വരപ്രസ്താരത്തിലും ലയസംബന്ധമായ പ്രാവിണ്യത്തിലും പ്രത്യേക സിദ്ധി ആർജിച്ച സംഗീതജ്ഞരിൽ ഒരാളായാണ് സംഗീതലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ആകാശവാണിയിൽ സ്റ്റാഫ് ആർടിസ്റ്റായിരുന്നു. വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.

2016 ഓഗസ്റ്റ് 20 ന് ഹൃദയാഘാതം മൂലം അന്തരിച്ചു.

പുരസ്കാരം

തിരുത്തുക
  • സംഗീത ചൂഢാമണി
  • മധുര കലാനിധി
  • വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതർ പുരസ്കാരം
  • സദ്ഗുരുകുലം പുരസ്കാരം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-30. Retrieved 2015-06-04.
"https://ml.wikipedia.org/w/index.php?title=ട്രിച്ചി_എസ്._ഗണേശൻ&oldid=3633086" എന്ന താളിൽനിന്ന് ശേഖരിച്ചത്