ട്രാൻസ്മിറ്റർ
ഒരു ആന്റിനയുടെ സഹായത്തോടെ റേഡിയോ, ടെലിവിഷൻ, അല്ലെങ്കിൽ മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകളുടെ പ്രക്ഷേപണം നടത്താൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ട്രാൻസ്‌മിറ്റർ (transmitter) അഥവാ പ്രക്ഷേപിണി.
മർദ്ദ, ശബ്ദ, തരംഗങ്ങളെ വിദ്യുത് സിഗ്നലാക്കി മാറ്റി അതിനെ ടെലിഫോൺ കമ്പിയിലൂടെ പ്രവഹിപ്പിക്കുന്ന മൗത്ത്പീസ് ഇതിനൊരു ഉദാഹരണമാണ്. വാർത്താവിനിമയ സംവിധാനത്തിന്റെ സ്വഭാവമനുസരിച്ച് ട്രാൻസ്മിറ്ററുടെ സങ്കീർണതയും പൊതുവേ വർദ്ധിക്കാറുണ്ട്.
രീതി
തിരുത്തുകആദ്യമായി, വിനിമയം ചെയ്യേണ്ട സിഗ്നലിനെ, വാഹക സിഗ്നലുമായി കലർത്തി വാഹക സിഗ്നലിനെ മോഡുലനം ചെയ്യുന്നു. മോഡുലനത്തിനായി AM (ആയാമ മോഡുലനം), FM (ആവ്യത്തി മോഡുലനം), PM (പൾസ് മോഡുലനം) തുടങ്ങിയ രീതികൾ സ്വീകരിക്കാറുണ്ട്. ഇവയിൽനിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നു. ഉദാഹരണമായി റേഡിയൊ പ്രക്ഷേപണത്തിന് ആയാമ മോഡുലനം, ആവൃത്തി മോഡുലനം എന്ന രീതികളും, ടെലിഫോൺ ശൃംഖലയിൽ പൾസ് കോഡ് മോഡുലന രീതിയും സ്വീകരിക്കുന്നു. മോഡുലിത സിഗ്നലിനെ പ്രവർത്തിപ്പിച്ചാണ് പ്രേഷണം ചെയ്യുന്നത്. സ്വീകാര്യ സ്റ്റേഷനിൽ മോഡുലിത സിഗ്നലിൽ നിന്ന് വിവര സിഗ്നലിനെ വേർപെടുത്തുകയും ചെയ്യുന്നു.
തരങ്ങൾ
തിരുത്തുകറേഡിയൊ ട്രാൻസ്മിറ്റർ, ടിവി ട്രാൻസ്മിറ്റർ എന്നിങ്ങനെ വിവിധതരം ട്രാൻസ്മിറ്ററുകൾ ഇന്ന് പ്രവർത്തിച്ചു വരുന്നുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- International Telecommunication Union
- Jim Hawkins' Radio and Broadcast Technology Page Archived 2017-02-02 at the Wayback Machine.
- WCOV-TV's Transmitter Technical Website Archived 2006-07-03 at the Wayback Machine.