ട്രാൻസ്മിഷൻ ഓയിൽ എന്നാൽ ഗിയർ ബോക്സ്‍ ഓയിൽ ആണ്. ഗിയർ ബോക്സിന്റെ പ്രവർത്തനം സുഗമമാക്കലാണ് ട്രാൻസ്മിഷൻ ഓയിൽ ചെയ്യുന്നത്. വാഹനത്തിന്റെ നിരന്തരം ഉപയോഗിക്കപ്പെടുന്ന ഭാഗമാണ് ഗിയർ ബോക്സ്. കൃത്യമായ ഓയിൽ ഉപയോഗം ഗിയർ ബോക്സിന്റെ ആയുസ്സ് വർദ്ധിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് വ്യത്യസ്ത ഓയിലുകളാണ് ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക്കിൽ ക്ളച്ച് പ്രവർത്തനവും ഗിയർ മാറ്റവും സ്വതന്ത്രമായതിനാൽ കുടുതൽ പ്രഷർ ചെലുത്താൻ കഴിയുന്ന ഓയിലാണ് വേണ്ടത്. എഞ്ചിൻഓയിലിനെ അപേക്ഷിച്ച് ട്രാൻമിഷൻ ഓയിൽ മാറ്റേണ്ട കാലാവധി കുടുതലാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ട്രാൻസ്മിഷൻ_ഓയിൽ&oldid=2318362" എന്ന താളിൽനിന്ന് ശേഖരിച്ചത്