ട്രാൻസെപ്റ്റ്
കെട്ടിടങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യൻ പള്ളികളിൽ പ്രധാന ഹാളിനു കുറുകെ നിർമ്മിക്കുന്ന ഇടനാഴിയെയാണ് ട്രാൻസെപ്റ്റ് (ഇംഗ്ലീഷ്: Transept) എന്ന് വിളിക്കുന്നത്. പ്രധാന ഹാളിന് കുറുകേ ഇരുവശങ്ങളിലേക്കും എടുപ്പുകൾ നിർമ്മിച്ച് ഇങ്ങനെ ട്രാൻസെപ്റ്റ് രൂപം നിർമ്മിക്കുക വഴി കെട്ടിടത്തിൻ്റെ അടിത്തറയുടെ പ്ലാനിന് കുരിശിൻ്റെ ആകൃതി കൈവരുന്നു.