ചുരുങ്ങിയ കാലയളവിലേക്കായി, ലഘുവായ റെയിൽ പാകിയ പാതയിൽ എഞ്ചിന്റെ സഹായത്തോടെയോ അല്ലാതെയോ ചരക്കു നീക്കത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഉൾപ്പെട്ട വ്യൂഹത്തെയാണ് ട്രാംവേ എന്നു വിളിക്കുന്നത്. ( ഇംഗ്ലീഷ്: Tramway) ജനസഞ്ചാരത്തിനുപയോഗിക്കുന്ന ട്രാമുകൾ ഇവയുമായി സാമ്യം പുലർത്തുന്നുവെങ്കിലും അവടെ ട്രാംവേ എന്നു വിളിക്കാറില്ല. അമെരിക്കയിൽ ഇത് അധികം ഉപയോഗിക്കുന്നില്ല എങ്കിലും യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ട്രാംവേകൾ എന്ന് തന്നെ അറിയപ്പെടുന്നു. ന്യൂസിലാന്റിൽ ഇവയെ ബുഷ് ട്രാംവേകൾ എന്നാണറിയപ്പെടുന്നത്.

പ്രധാനമായും ചരക്കുകൾ കടത്താനാണ് ട്രാംവേകൾ ഉപയോഗിക്കുന്നത്. കാട്ടിന്നുള്ളിൽ നിന്നോ ഖനികൾക്കുള്ളിൽ നിന്നോ ചരക്ക് പുറത്തെത്തിക്കാനും, ഗോഡൗണുകളിൽ നിന്ന് കപ്പൽ തുറമുഖങ്ങൾ, തീവണ്ടികൾ എന്നിവയ്ക്കടുത്തെത്തിക്കാനും ട്രാംവേകൾ ഉപയോഗിക്കുന്നു. സാധാരണയായി മനുഷ്യയാത്രക്ക് ഇത് ഉപയോഗിക്കുന്നില്ല എങ്കിലും ജോലിക്കാർ ഉപയോഗിച്ചുവെന്നുവരാമെന്നു മാത്രം. ഖനികളിലും മറ്റും ഇവയുടെ സ്ഥാനം അടിക്കടി മാറ്റിക്കൊണ്ടിരിക്കും. കഴുത, കാള അല്ലെങ്കിൽ മനുഷ്യർ തന്നെ ഇതിനെ വലിക്കുന്നു. ഭൂഗുരുത്വാകർഷണമുപയോഗിച്ചും ചെറിയ നീരാവി/ഡീസൽ യന്ത്രങ്ങളുപയോഗിച്ചും ട്രാമുകൾ നീക്കാറുണ്ട്.

ചാലക്കുടി പറമ്പിക്കുളം ട്രാംവേ തിരുത്തുക

ചാലക്കുടിയുടെ ചരിത്രം പറയുമ്പോൾ അവഗണിക്കാനാകാത്ത ഒന്നാണ് ചാലക്കുടി മുതൽ പറമ്പിക്കുളം വരെ നില നിന്നിരുന്ന ട്രാംവേ. പറമ്പിക്കുളത്തെ വനത്തിൽ നിന്നും വെട്ടിയെടുത്ത തടികൾ ചാലക്കുടിയിൽ എത്തിക്കുവാണ് ട്രാംവേ സ്ഥാപിച്ചത്.ചാലക്കുടിയിൽ നിന്നും തടികൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 1905ലാണ് ട്രാംവേ പ്രവർത്തനമാരംഭിച്ചത്.

റഫറൻസുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ട്രാംവേ&oldid=2523072" എന്ന താളിൽനിന്ന് ശേഖരിച്ചത്