ട്രയാസിക് - ജുറാസിക് വംശനാശം

20 കോടിയോളം വർഷം മുമ്പുണ്ടായ ഈ വംശനാശത്തിന് പൊടുന്നനെയുള്ള കാലാവസ്ഥാ വ്യതിയാനമോ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചതോ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള ലാവാപ്രവാഹമോ കാരണമായിരിക്കാം. 75 ശതമാനത്തോളം ജീവികളും നശിച്ചു. ഇതിനുശേഷമാണ് ദിനോസറുകൾ ഭൂമി കയ്യടക്കിയത്.