ഒന്നിൽ അധികം ഘട്ടങ്ങളുള്ള ഒരു കായികമത്സരമാണ് ട്രയത്‌ലോൺ. മൂന്ന് വ്യത്യസ്ത കായിക മത്സര ഇനങ്ങൾ അനുക്രമമായി നിരന്തരം വ്യവസ്ഥയോടെ പൂർത്തിയാക്കുന്നതാണ് ഈ മത്സരം.

ട്രയത്‌ലോണിൽ ഏറ്റവും പ്രശസ്തമായ രൂപം നീന്തൽ, സൈക്കിളിംഗ്‌, ഓട്ടം എന്നിവ ഒന്നിന് പിറകെ ഒന്നായി പെട്ടൊന്ന് വിവിധ ദൂര പരിധിയിൽ പൂർത്തിയാക്കുന്നതാണ്..[1]

വാക്കിന് പിന്നിൽതിരുത്തുക

മൂന്ന് എന്ന അർത്ഥമുള്ള ഗ്രീക്ക് പദമായ ട്രൈസ് ( τρεῖς or treis) വിനോദം-സ്‌പോർട് എന്നർത്ഥമുള്ള അത്‌ലോസ് ( ἆθλος or athlos) എന്നീ പദങ്ങൾ ചേർന്നാണ് ട്രിയത്‌ലോൺ എന്ന വാക്ക് ഉദ്ഭവിച്ചത്.[2]

ചരിത്രംതിരുത്തുക

ട്രയത്‌ലോൺ തുടങ്ങിയത് 1920ൽ ഫ്രാൻസിലാണെന്നാണ് ചില വിലയിരുത്തലുകൾ. [3] ട്രയത്‌ലോൺ ചരിത്രകാരനും എഴുത്തുകാരനുമായ സ്‌കോട് ടിൻലിയുടെയും മറ്റു ചിലരുടേയും[4] അഭിപ്രായത്തിൽ 1920- 30കളിൽ ലെസ് ട്രോയിസ് സ്‌പോർട്‌സ് എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്. ആധുനിക രീതിയിലുള്ള ട്രയത്‌ലോൺ നീന്തൽ, സൈക്കിളിങ്, ഓട്ടം എന്ന രീതിയിൽ തുടക്കം കുറിച്ചത് 1974 സെപ്തംബർ 25ന് കാലിഫോർണിയയിലാണ്.

ഒളിമ്പിക്‌സിൽതിരുത്തുക

 
ട്രയത്‌ലോൺ ഒളിമ്പിക്‌സിലെ ചിഹ്നം

2000ൽ സിഡ്‌നിയിൽ നടന്ന ഒളിമ്പിക്‌സിലാണ് ആദ്യാമായി ട്രയത്‌ലോൺ ഒളിമ്പിക്‌സ് മത്സര ഇനമായത്. 1500 മീറ്റർ നീന്തൽ, 40 കിലോ മീറ്റർ സൈക്കിളിങ്, 10 കിലോമീറ്റർ ഓട്ടവുമാണ് ഒളിമ്പിക്‌സിലെ ഈ മത്സരത്തിന്റെ ദൂരം.

അവലംബംതിരുത്തുക

  1. Garrett, William E.; Kirkendall, Donald T. (2000). Exercise and sport science. Lippincott Williams & Wilkins. പുറം. 919. ISBN 978-0-683-03421-9.
  2. Matlow, Jeff (Winter 2011). "Tiredathlon". USA Triathlon Life. പുറം. 101.
  3. "ESPN – Triathlon milestones". Sports.espn.go.com. ശേഖരിച്ചത് 2012-07-02.
  4. "Tri Sports History Timeline (1902–2008)". മൂലതാളിൽ നിന്നും March 31, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 19, 2012.
"https://ml.wikipedia.org/w/index.php?title=ട്രയത്‌ലോൺ&oldid=2401903" എന്ന താളിൽനിന്ന് ശേഖരിച്ചത്