സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്നതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജനൗക എന്ന റെക്കോഡ് നേടിയ ജലയാനമാണ് ട്യൂറേണർ പ്ലാനറ്റ് സോളാർ. 2010 സെപ്റ്റംബറിൽ മൊണോക്കോയിൽ നിന്നാണ് ഇത് യാത്ര തിരിച്ചത്. ലോകം ചുറ്റുന്ന ആദ്യ സൗരനൗകയാണ് ട്യൂറേണർ. 35000 ത്തോളം കി.മീ. ഇപ്പോൾ ട്യൂറേണർ സഞ്ചരിച്ചുകഴിഞ്ഞു. സൂര്യപ്രകാശം ധാരാളം കിട്ടുന്ന ഭൂമധ്യരേഖയിലൂടെയാണ് ട്യൂറേണറിന്റെ യാത്ര. ലോകം ചുറ്റുന്ന ആദ്യ സൗരനൗക എന്ന ബഹുമതിയാണ് ഇത് കൈവരിക്കാൻ പോകുന്നത്.

Tûranor Planet Solar in Hamburg
Career (Switzerland)
Name: Tûranor PlanetSolar
Owner: PlanetSolar SA
Builder: Knierim Yachtbau, Kiel, Germany
Cost: €12.5 million
Launched: 31 March 2010
General characteristics
Class and type:Yacht
Displacement:85 metric tons
Length:31 m (35 m with flaps)
Beam:15 m (23m with flaps)
Propulsion:2 Permanent Magnet Synchronous Electrical Motors - 60kW each (max) @ 1600 rpm
2 Permanent Magnet Synchronous Electrical Motors - 10kW each (max) @ 1000 rpm
Speed:max.: 14 knots (26 km/h)
cruising (est.): 7.5 knots (14 km/h)
Crew:4

സവിശേഷതകൾ

തിരുത്തുക

ട്യൂറേണർ എന്ന വാക്കിന്റെ അർത്ഥം സൂര്യന്റെ ശക്തി എന്നാണ്.ജെ.ആർ.ആർ.ടോൾക്കിന്റെ 'ലോർഡ് ഓഫ് ദ റിംഗ്സ് ' എന്ന നോവലിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. 95 ടൺ ഭാരവും 31 മീറ്റർ നീളവുമുള്ള ഇതിൽ 40 പേർക്ക് യാത്ര ചെയ്യാം.[1]

റെക്കോർഡ്

തിരുത്തുക

ഏറ്റവും വേഗത്തിൽ അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്ന സൗരനൗകയാണ് ട്യൂറേണർ. ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച സൗരനൗക എന്ന റെക്കോർഡും ഇതിനകം തന്നെ ഇത് കൈവരിച്ചിട്ടുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-05. Retrieved 2011-10-09.
  • മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ സെപ്റ്റംബർ 10, 2011

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ട്യൂറേണർ&oldid=3804812" എന്ന താളിൽനിന്ന് ശേഖരിച്ചത്