ഊഫോറൈറ്റിസ്

(ട്യൂബർകുലസ് ഓഫോറിറ്റിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഊഫോറൈറ്റിസ് അണ്ഡാശയങ്ങളുടെ നീർവീക്കമാണ്. ഇംഗ്ലീഷ്: Oophoritis ovaries. സാല്പിഞ്ജൈറ്റിസുമായി ചേർന്ന് കാണപ്പെടുന്നു. അണുബാധകാരണമാണ് ഇതുണ്ടാവുന്നത്.[1] ഇത് കൂടാതെ ആട്ടോഇമ്മൂൺ ഊഫോറൈറ്റിസും . ഇത് ശരീരത്തിന്റെ തനതായ പ്രതിരോധസംവിധാനം തകരാറാകുമ്പോൾ ഉണ്ടാവുന്നവയാണ്. [2] ടുബെർകുലസ് ഊഫോറൈറ്റിസും കാണപ്പെടുന്നുണ്ട്. ക്ഷയരോഗം ബാധിച്ചവരിലാണ് ഇത് കാണപ്പെടുന്നത്.

Oophoritis
സ്പെഷ്യാലിറ്റിGynecology

ലക്ഷണങ്ങൾ

തിരുത്തുക

ചില സന്ദർഭങ്ങളിൽ ഊഫോറൈറ്റിസിനു യാതോരു ലക്ഷണങ്ങളും കാണുകയില്ല. മറ്റസുഖങ്ങൾക്കു വേണ്ടി അൾട്രാസൗണ്ട് പരിശോധനയും മറ്റും നടത്തുമ്പോൾ യാദൃശ്ചികമായി ആണ് ഇവ കണ്ടെത്തുന്നത്.

എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ ഇവ കണ്ടുപിടിക്കാനേ പറ്റാറില്ല. യോനീയിലേക്ക് വെള്ളം ചീറ്റുന്നത് ഇത് കണ്ടുപിടിക്കുന്നത് ദുഷ്കരമാക്കുന്നു.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

  • അടിവയറിൽ വേദന
  • സാധാരണയിൽ കവിഞ്ഞുള്ള ആർത്തവം
  • ആർത്തവചക്രത്തിനിടക്കുണ്ടാവുന്ന രക്തസ്രാവം;
  • ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്ത് വേദന
  • ദുർഗന്ധത്തോടു കൂടിയ യോനീസ്രവങ്ങൾ ധാരാളമായി ഉണ്ടാവുക.
  • മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടാകുക

റഫറൻസുകൾ

തിരുത്തുക
  1. Muenchhoff, Maximilian; Goulder, Philip J. R. (2014). "Sex Differences in Pediatric Infectious Diseases". The Journal of Infectious Diseases. 209: S120–S126. ISSN 0022-1899. Retrieved 5 November 2022.
  2. "Oophoritis: Symptoms, Causes, and More" (in ഇംഗ്ലീഷ്). 2017-10-16. Retrieved 2023-01-07.
"https://ml.wikipedia.org/w/index.php?title=ഊഫോറൈറ്റിസ്&oldid=3835065" എന്ന താളിൽനിന്ന് ശേഖരിച്ചത്