ടോൾ റോഡ്
പല രാജ്യങ്ങളും അവരുടെ റോഡ് ശൃംഖല മെച്ചപ്പെടുത്തിയതും നവീകരിച്ചതും മുതൽമുടക്ക്, ഡിസൈനിങ്, നിർമ്മാണം, നിയന്ത്രണം, നവീകരണം എന്നിവിടങ്ങളിൽ ഉള്ള സ്വകാര്യ മേഖലയുടെ സ്വാധീനം അല്ലെങ്കിൽ സഹായം കൊണ്ടാണ്. സ്വകാര്യ സംരംഭകനോ അല്ലെങ്കിൽ ഗവണ്മെന്റ് തന്നെയോ ഈ നവീന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനു ഫീസ് ഈടാക്കുന്നുണ്ട്. അത്തരത്തിൽ റോഡ് നിർമ്മാണത്തിനായി വന്ന ചെലവുകൾ ഉപഭോക്താവിന്റെ കയ്യിൽ നിന്നും വാങ്ങുന്ന റോഡുകളാണ്ടോൾ റോഡുകൾ.