കറ്റി

(ടോർ ഖുദ്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു മത്സ്യയിനമാണ് കറ്റി. കുയിൽ എന്നും കുദ്രി എന്നും പേരുണ്ട് ഇംഗ്ലീഷ് പേര് ഡെക്കാൻ മഹ്സീർ എന്നാണ്. (ശാസ്ത്രീയനാമം: Tor khudree)[1][2]. അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും ജലമലിനീകരണവും കാരണം ഇവ പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്നു. [അവലംബം ആവശ്യമാണ്]

കറ്റി
ഡെക്കാൻ മഹ്സീർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. khudree
Binomial name
Tor khudree
(Sykes, 1839)
Synonyms

Barbus tor

 
ഭവാനിപ്പുഴയിൽനിന്നുള്ള സ്പെസിമൻ

ഇന്ത്യയിലും ശ്രീലങ്കയുമാണ് ഈ മത്സ്യത്തെ കാണുന്നത്. കേരളത്തിലെ എല്ലാ നദികളും ഈ മത്സ്യമുള്ളതായി രേഖയിൽ ഉണ്ട്. പശ്ചിമഘട്ടത്തിന്റെ തനതുമത്സ്യമായ ഇവ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ നടന്നുവരുന്നു.

 
പശ്ചിമഘട്ടത്തിൽനിന്ന്

ശുദ്ധജല മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ടോർ എന്ന മത്സ്യജനുസിൽപ്പെടുന്നമത്സ്യമാണിത്. തെക്കൻ കേരളത്തിൽ ഈ മത്സ്യം കുയിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ കേരളത്തിൽ ഇത് കറ്റി എന്ന പേരിലും.

മഹസീർ എന്ന ആംഗ്ലേയനാമം ചിതമ്പലുകളുടെ വലിപ്പത്തെ സൂചിപ്പിക്കുന്നു. വലിയ തലയോടുകൂടിയ (മഹാ+സേർ) എന്നും വിളിയ്ക്കാം.1839ൽ കേണൽ സൈക്സാണ് ആദ്യമായി ഇതിനെ നാമകരണം നടത്തിയത് ((Sykes,1839). പൂനയിലെ മൂലമുത്ത നദിയിൽ നിന്നുള്ള മത്സ്യത്തെ മുൻനിർത്തി പേരിട്ടത്തിനാൽ പൂന നിവാസികൾ പ്രാദേശികമായി വിളിയ്ക്കുന്ന കുദ്രി എന്ന നാമം ശാസ്ത്രനാമമായി സ്വീകരിച്ചു. വംശ നാശ ഭീഷണി ഇല്ല ഇവിടങ്ങളിൽ (കണ്ണൂർ ചപ്പാരപടവ് ) പുഴയിൽ ധാരാളം കാണപ്പെടുന്നു

ശരീരപ്രകൃതി

തിരുത്തുക

ശരീരം നീണ്ടതാണ്.ചെതുമ്പലുകൾക്ക് നല്ല വലിപ്പമുണ്ട്. ശരാശരി വലിപ്പം 18 സെന്റി മീറ്റർ. പരമാവധി 5...6

കിലോ ഭാരം വരെ ഇവ വയ്ക്കുന്നു ഈ മീനിന്റെ രണ്ടു സൈഡിലും  ഒരു ഇരുണ്ട വര കാണാം അതിനുള്ളിൽ വെള്ളക്കളറിൽ നീളമുള്ള നൂല് പോലുള്ള ഒരു പാർട്ട്‌ ഉണ്ട് അത് നീക്കം ചെയ്താലേ ഈ മീൻ ഉപയോഗിക്കാൻ പറ്റൂ അല്ലെങ്കിൽ കഴിക്കുന്നവർ ചെറിയ  കട്ട് (ഒരു ഇൻഫെക്ഷൻ പോലെ ) ആയി ഓമിറ്റ് ചെയ്യും
  1. Day, F. (1889) Fauna of British India. Fish. Volume 1.
  2. FishBase entry for Tor khudree Deccan mahseer

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കറ്റി&oldid=3985944" എന്ന താളിൽനിന്ന് ശേഖരിച്ചത്