ടോപ്പ് അലബി

ഒരു നൈജീരിയൻ സുവിശേഷ ഗായികയും ചലച്ചിത്ര സംഗീത സംവിധായികയും നടിയും

ഒരു നൈജീരിയൻ സുവിശേഷ ഗായികയും[1] ചലച്ചിത്ര സംഗീത സംവിധായികയും[[2] നടിയുമാണ് ടോപ്പ് അലബി (ജനനം 27 ഒക്ടോബർ 1970).[3] ഓരേ ടി ഓ കോമൺ എന്നും അഗ്ബോ യേശു എന്നും അവർ അറിയപ്പെടുന്നു. [4][5]

ടോപ്പ് അലബി
ജനനം (1970-10-27) ഒക്ടോബർ 27, 1970  (53 വയസ്സ്)
തൊഴിൽസുവിശേഷ ഗായിക
നടി
ചലച്ചിത്ര സംഗീതസംവിധായിക
അറിയപ്പെടുന്നത്സുവിശേഷ സംഗീതം
കുട്ടികൾ3

ജീവചരിത്രം തിരുത്തുക

നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിൽ 1970 ഒക്ടോബർ 27 ന് പാ ജോസഫ് അകിന്യേലെ ഒബയോമിയുടെയും മാഡം ആഗ്നസ് കെഹിൻഡെ ഒബയോമിയുടെയും മകളായി കുടുംബത്തിലെ മൂന്ന് മക്കളിൽ ഏക മകളായി അലബി ജനിച്ചു. നൈജീരിയയിലെ ഒഗുൻ സ്റ്റേറ്റിലെ ഇമെക്കോയിലെ യെവാ സ്വദേശിയാണ്. 1986-ൽ ഇബാദനിലെ ഒബാ അക്കിനിയേൽ മെമ്മോറിയൽ ഹൈസ്‌കൂളിൽ നിന്ന് അവർ വെസ്റ്റ് ആഫ്രിക്ക സ്കൂൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അതിനുശേഷം, പോളിടെക്‌നിക് ഇബാദാനിലേക്ക് പോയി അവിടെ മാസ് കമ്മ്യൂണിക്കേഷൻ പഠിക്കുകയും 1990-ൽ ബിരുദം നേടുകയും ചെയ്തു.[6]

മുമ്പ് ജെസ്റ്റേഴ്സ് ഇന്റർനാഷണൽ കോമഡി ഗ്രൂപ്പിലെ അംഗമായിരുന്നു അലബി.[7] പിന്നീട് ഇബാദനിലും ലാഗോസിലുമുള്ള മറ്റ് ജനപ്രിയ ട്രാവലിംഗ്, സ്റ്റേജ് തിയറ്റർ ഗ്രൂപ്പുകളുമായി അവർ പ്രവർത്തിച്ചു. നൈജീരിയയിലെ യൊറൂബ ചലച്ചിത്ര വിഭാഗത്തിലാണ് അവർ സിനിമകൾ നിർമ്മിച്ചത്.[8] ടോപ്പ് അലബി പിന്നീട് ഒരു ക്രിസ്ത്യാനിയായി മാറിയതിനുശേഷം സുവിശേഷ സംഗീതത്തിലേക്ക് രൂപാന്തരപ്പെട്ടു.[9] 2019 മെയ് 21-ന്, നൈജീരിയക്കാർ തങ്ങളുടെ 70-ാം വാർഷിക ആഘോഷത്തിൽ യുണൈറ്റഡ് ബാങ്ക് ഫോർ ആഫ്രിക്കയുടെ മത്സരത്തിന്റെ ഫലമായി ടോപ്പ് അലബിയെ യൊറൂബ ഭാഷയുടെ രാജ്ഞിയായി തിരഞ്ഞെടുത്തു.[10][11]

അവർ വിവാഹിതയും രണ്ട് പെൺമക്കളുമുണ്ട്.

അവലംബം തിരുത്തുക

  1. Shepherd, John; Laing, Dave (2003). Continuum encyclopedia of popular music of the world, Volumes 3-7. Continuum. p. 171. ISBN 978-0-8264-7436-0.
  2. Adeyemi, S. T. (2004). "The Culture Specific Application of Sound in Nigerian Video Movies". Nigerian Music Review. University of Ife. 5: 51–61. ISSN 1116-428X. OCLC 5386079.
  3. Adebayo, Bose (26 July 2008). "I Was in Labour for Four Days for My Second Baby-Tope Alabi". Vanguard. Retrieved 19 October 2009.
  4. "Biography". Tope Alabi. Archived from the original on 2019-12-28. Retrieved 2010-12-06.
  5. "Listen: "Logan Ti Ode" by Tope Alabi Featuring Ty Bello". guardian.ng. 31 October 2018. Retrieved 2019-03-22.
  6. "Tope Alabi". Naija.ng - Nigeria news. Retrieved 2018-05-24.
  7. ""I Loved To Reveal My Boobs" - Tope Alabi". Nigeria Films. 14 June 2008. Retrieved 19 October 2009.
  8. Alonge Michael (6 July 2009). "Tope Alabi on nine month's course". ModernGhana.com. Retrieved 19 October 2009.
  9. Ajibade, George Olusola (2007). "New Wine in Old Cups: Postcolonial Performance of Christian Music in Yorùbá Land". Studies in World Christianity. Edinburgh University Press. 13 (2): 105–126. doi:10.1353/swc.2007.0014. ISSN 1354-9901.
  10. "Tope Alabi Biography |Profile |FabWoman". FabWoman | News, Style, Living Content For The Nigerian Woman (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-27. Retrieved 2021-03-23.
  11. "#CommentSection: Tope Alabi crowned luminary of Yoruba artistry at #UBAAt70 yk". Oak TV Newstrack. Oak Tv. 21 May 2019. Archived from the original on 2019-09-16. Retrieved 25 June 2019.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടോപ്പ്_അലബി&oldid=4075193" എന്ന താളിൽനിന്ന് ശേഖരിച്ചത്