എറിയോക്കോളേസീയിലെ ഒരു മോണോടൈപിക് ജീനസാണ് ടോനിന (Tonina fluviatilis) ദക്ഷിണ മെക്സിക്കോ, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, (കൊളംബിയ, വെനസ്വേല, ഇക്വഡോർ, പെറു, വടക്കൻ ബ്രസീൽ, ഗ്വിനാസ്) ക്യൂബ, ട്രിനിഡാഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തദ്ദേശവാസിയാണിത്.[1][2][3][4]ഈ ജീനസിൽക്കാണപ്പെടുന്ന ഒരേ ഒരു സ്പീഷീസാണ് ടോനിന ഫ്ലൂവിയാറ്റിലിസ്.

ടോനിന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Eriocaulaceae
Genus:
Tonina
Species:
fluviatilis
Synonyms[1]
  • Hyphydra Schreb.
  • Eriocaulon amplexicaule Rottb
  • Hyphydra amplexicaulis (Rottb.) Vahl
  • Eriocaulon sphagnoides Poepp. ex Körn.
  • Tonina fluviatilis f. obtusifolia Moldenke
  • Tonina fluviatilis f. parvifolia Moldenke

ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഈ ചെടി സമൂലം അരച്ച് പിഴിഞ്ഞെടുക്കുന്ന ചാറിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുമെന്ന് കരുതുന്നു.[5]

ഇത് അക്വേറിയം ചെടി എന്ന നിലയിലും ഉപയോഗിക്കുന്നു.[6] സ്വതേതന്നെ ഇലയുടെ ആകൃതികൊണ്ട് ആകർഷകമായ ഇത് മറ്റുസസ്യങ്ങളുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇതിന്റെ നിറവും മറ്റുള്ളവയുടെ എതിർനിറവുമായി ഇടകലർന്ന് കൂടുതൽ ആകർഷകമാകുന്നു. എന്നാൽ ഇവ അക്വേറിയത്തിൽ വളർത്തുക അത്ര എളുപ്പമല്ല.[7]

അവലംബം തിരുത്തുക

  1. 1.0 1.1 Kew World Checklist of Selected Plant Families.
  2. Govaerts, R. (2004). World Checklist of Monocotyledons Database in ACCESS: 1-54382. The Board of Trustees of the Royal Botanic Gardens, Kew.
  3. Hokche, O., Berry, P.E. & Huber, O. (eds.) (2008). Nuevo Catálogo de la Flora Vascular de Venezuela: 1-859. Fundación Instituto Botánico de Venezuela.
  4. Acevedo-Rodríguez, P. & Strong, M.T. (2012). Catalogue of seed plants of the West Indies. Smithsonian Contributions to Botany 98: 1-1192.
  5. "Medicinal Plants of the Guianas" (PDF). Archived from the original (PDF) on 2007-07-10. Retrieved 2007-08-03.
  6. "Albany Aquarium Plant list". Albany Aquarium. Archived from the original on 2007-06-29. Retrieved 2007-08-03.
  7. "Tonina fluviatilis". Retrieved 2007-08-03.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടോനിന_(സസ്യം)&oldid=3923522" എന്ന താളിൽനിന്ന് ശേഖരിച്ചത്