ടോട്ടൽ ഫുട്ബോൾ
യൂറോപ്പിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേളീശൈലിയാണ് ടോട്ടൽ ഫുട്ബാൾ. കളിയുടെ തുടക്കത്തിൽ മുൻനിരയിൽ കളിക്കുന്നവർ പിൻവാങ്ങുകയും മിഡ്ഫീൽഡർമാർ ഫോർവേഡുകളുമാകുന്നു. കുറച്ചുകഴിയുമ്പോൾ ബാക്ക്‌ലൈനിൽ ഉള്ളവർ മുന്നിലേക്ക് വരുന്നു. ഇങ്ങനെ ഗോളി ഒഴികെ എല്ലാവരും സ്ഥാനം മാറുന്നു. 1960-കളുടെ അവസാനത്തിൽ ഹോളണ്ടിലെ അയാക്സ് ക്ലബും ഹോളണ്ട് ടീമും ഈ ശൈലിയിൽ കളിച്ചിരുന്നു. 3-2-2-3 ആണ് ശൈലി. യൊഹാൻ ക്രൈഫ് ഈ ശൈലി നന്നായി കളിച്ചിരുന്നു. "ടോട്ടൽ ക്രൈഫ്" എന്നും ഇദ്ദേഹം അറിയപ്പെട്ടു.