ലോകപ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക് ട്വയിൻ രചിച്ച  നോവലായ ദി അഡ്വെഞ്ചെർസ് ഓഫ് ടോം സോയർ എന്ന ക്ലാസിക് നോവലിലെ പ്രധാന കഥാപാത്രമാണ് തോമസ് ടോം സോയർ (Thomas "Tom" Sawyer). മാർക് ട്വയിന്റെ നോവലുകളായ അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഹക്ക്ൾബെറി ഫിൻ (1884), ടോം സോയർ അബ്രോഡ് (1894), ടോം സോയർ, ഡിറ്റക്റ്റീവ് (1896) എന്നിവയിലും ഈ സാങ്കൽപിക കഥാപാത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tom Sawyer
1876 illustration by True Williams
ആദ്യ രൂപംThe Adventures of Tom Sawyer
അവസാന രൂപംTom Sawyer, Detective
രൂപികരിച്ചത്Mark Twain
Information
കുടുംബംAunt Polly (aunt), Sally Phelps (aunt), Mary (cousin), Sid (half-brother)

മാർക് ട്വയിന്റെ  അപൂർണ്ണ കൃതികളായ സ്കൂൾഹൗസ് ഹിൽ , ടോം സോയേഴ്സ് കോൺസ്പിരസി, ഹക്ക് ആന്റ് ടോം അമങ് ഇന്ത്യൻസ് എന്നിവയിലും സോയർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്രന്ഥകാരന്റെ മരണശേഷം ഈ മൂന്ന് അപൂർണ്ണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സവിശേഷത

തിരുത്തുക

12 വയസ്സുള്ള ഒരു ആൺകുട്ടിയാണ് സോയർ. മിസോറിയിലെ മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള സാങ്കൽപിക ഗ്രാമപ്രദേശമായ സെൻറ് പീറ്റേഴ്‌സ്ബെർഗിൽ ആണ് ടോംസോയർ താമസിക്കുന്നത്. ടോമിന്റെ ഉറ്റചങ്ങാതിമാരാണ് ഹക്ക്ൾബെറി ഫിന്നും, ജോ ഹാർപെറും. മഹാവികൃതിയായ ടോം താമസിക്കുന്നത് സെൻറ് പീറ്റേഴ്‌സ്ബെർഗിൽ തന്റെ അർദ്ധസഹോദരൻ സിടിനോടും കസിൻ മേരിയാടും അമ്മായിയായ പോളിയോടും ഒപ്പമാണ്. ടോമിന്റെ പിതാവിനെക്കുറിച്ച് നോവലുകളിൽ പരാമർശിക്കുന്നില്ല.[1]

ട്വൈനിന്റെ അഡ്‌വെഞ്ചേഴ്‌സ് ഓഫ് ടോം സോയർ എന്ന നോവലിന്റെ തുടർച്ചയായ അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഹക്ക്ൾബെറി ഫിൻ എന്ന നോവലിവലിൽ  ടോമിന്റെ സുഹൃത്തായ ഹക്ക്ൾബെറി ഫിൻ ആണ് പ്രധാനകഥാപാത്രം, പ്രസ്തുത നോവലിൽ ടോം ഒരു ചെറിയ കഥാപാത്രമാണ്. 

ഇതും കാണുക

തിരുത്തുക
  1. The adventures of tom sawyer
"https://ml.wikipedia.org/w/index.php?title=ടോം_സോയർ&oldid=2950024" എന്ന താളിൽനിന്ന് ശേഖരിച്ചത്