ടൊയോട്ട മിറായ്
ലോകോത്തര കാർ നിർമാതാക്കളായ ടൊയോട്ടയുടെ ഹൈഡ്രജൻ ഫ്യുവൽ സെൽ കാറാണ് ടൊയോട്ട മിറായ്. ഭാവി എന്നർഥം വരുന്ന ജാപ്പനീസ് വാക്കാണ് ''മിറായ്''. വാണിജ്യപരമായി വിൽക്കുന്ന സെഡാൻ പോലുള്ള ആദ്യത്തെ വാഹനങ്ങളിൽ ഒന്നാണ് മിറായ്. 2014 നവംബറിലെ ലോസ് ആഞ്ചെലെസ് ഓട്ടോ ഷോയിലാണ് മിറായ് അനാച്ഛാദനം ചെയ്തത്. 2017 ഡിസംബർ വരെ ഈ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനത്തിന്റെ ആഗോള വിൽപ്പന ആകെ 5,300 ആണ്.[1]
ടൊയോട്ട മിറായ് | |
---|---|
Overview | |
Manufacturer | ടൊയോട്ട |
Production | 2014–മുതൽ |
Assembly | ജപ്പാൻ |
Body and chassis | |
Class | മിഡ് ക്ലാസ്, ആഡംബര കാർ |
Body style | സെഡാൻ |
Layout | ഫ്രണ്ട് എഞ്ചിൻ, ഫ്രണ്ട് വീൽ |
Powertrain | |
Electric motor | 4JM ഫ്യുവൽ സെൽ-പവേഡ് |
Transmission | 1-സ്പീഡ് |
Battery | 1.6 kWh |
Range | 502 കി.മീ (312 മൈ) (EPA) |
Plug-in charging | ഹൈഡ്രജൻ |
ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള ടൊയോട്ട മിറായുടെ വ്യത്യാസം. ഫ്യൂവൽ സെല്ലാണ് വാഹനത്തിലെ ഇലക്‌ട്രിക് മോട്ടോറിന് വൈദ്യുതി നൽകുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവൽ സെൽ ഇന്ധനത്തിലെ രാസോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്നു. കാർബൺ ബഹിർഗമനമില്ലെന്നുമാത്രമല്ല ഹൈഡ്രജൻ ഇന്ധനസെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം പുറന്തള്ളുന്നത് വെള്ളം മാത്രമാണ്. ശബ്ദരഹിതമായാണ് പ്രവർത്തനം. ബാറ്ററിക്ക് പകരം ഫ്യൂവൽ സെൽ ഉപയോഗിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങളെ പൊതുവായി ''എഫ്സിവി'' എന്നാണ് വിളിക്കുന്നത്.
സവിശേഷതകൾ
തിരുത്തുകപമ്പിൽനിന്ന് പെട്രോൾ അടിക്കുന്നതുപോലെ ഹൈഡ്രജൻ നിറയ്ക്കാവുന്ന വിധമാണ് കാറിന്റെ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. കാറിന്റെ എൻജിനിലും അനുബന്ധ ഭാഗങ്ങളിലും വച്ച് ഓക്‌സിജനുമായി പ്രതിപ്രവർത്തിക്കുന്നതാണ് കാറിന്റെ സാങ്കേതികത്വം. പ്രതിപ്രവർത്തിച്ചുണ്ടാകുന്ന ഹൈഡ്രജനിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചായിരിക്കും കാർ ഓടുക.
ഒരുതവണ ഇന്ധനം നിറച്ചാൽ 500 കിലോമീറ്റർവരെ വാഹനമോടുന്നു. റീച്ചാർജ് ചെയ്യാൻ ഏറെ സമയമെടുക്കുന്ന വൈദ്യുതിവാഹനങ്ങളെ അപേക്ഷിച്ച് ഇന്ധനം നിറയ്ക്കാൻ ഹൈഡ്രജൻ വാഹനത്തിന് അഞ്ചുമിനിറ്റിനുതാഴെ സമയം മതി. യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) സൈക്കിളിന് കീഴിൽ, 2016 മോഡൽ മിറായ്ക്ക് ഒരു ഫുൾ ടാങ്കിൽ മൊത്തം 502 കിലോമീറ്റർ (312 മൈൽ) സഞ്ചരിക്കാനുള്ള പരിധി ഉണ്ട്.
സാധാരണ കാറിനെപ്പോലെ എത്ര വേണമെങ്കിൽ വേഗം മിറായ്ക്കു കൈവരിക്കാനാവും. മണിക്കൂറിൽ 180 കീ.മി സഞ്ചരിക്കാനാവുമെന്നാണ് ടെയോട്ടയുടെ അവകാശവാദം. 0.9 സെക്കൻഡുകൾകൊണ്ട് കാറിന് 100 കീ.മി വേഗത്തിലെത്താനാകും.
2015-ൽ ടൊയോട്ട അവതരിപ്പിച്ച മിറായ് കാറുകൾ ജർമ്മനി, ഡെന്മാർക്ക്, ബെൽജിയം, നെതർലൻഡ്‌സ്, സ്വീഡൻ നോർവേ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. വർഷത്തിൽ 3000 മിറായ് കാറുകൾ ആണ് ഇപ്പോൾ വില്പന ചെയ്യപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "Toyota to offer demo fuel cell vehicles by end 2002". Fuel Cells Bulletin. 2002 (8): 1. 2002-08. doi:10.1016/s1464-2859(02)80807-0. ISSN 1464-2859.
{{cite journal}}
: Check date values in:|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടൊയോട്ട മിറായ് ഔദ്യോഗിക വെബ്സൈറ്റ് Archived 2015-08-31 at the Wayback Machine.
- ടൊയോട്ട ഇന്ധന സെൽ വാഹനം, ഔദ്യോഗിക വെബ്സൈറ്റ്
- വീഡിയോ
- ടൊയോട്ട ഇന്ധന സെൽ - ഇത് എങ്ങനെ പ്രവർത്തിക്കും? ( YouTube ), നവംബർ 2014.