ടൈം ക്രിസ്റ്റൽ അഥവാ സ്പേസ്-ടൈം ക്രിസ്റ്റൽ (സ്ഥല-കാല പരലുകൾ) എന്നതു പുതുതായി 2017-ൽ സ്ഥിരീകരിക്കപ്പെട്ട ഊർജ്ജം ആവശ്യമില്ലാത്ത ജെല്ലിപോലെയുള്ള ഒരു ദ്രവ്യാവസ്ഥയാണ്. കാലാതീതമായി അതേപടി നിൽക്കുന്ന അറ്റോമിക ഘടനയോടുകൂടിയ അസാധാരണ ക്രിസ്റ്റൽ രൂപത്തിലുള്ള ദ്രവ്യ അവസ്ഥയാണിത്. സൈദ്ധാന്തിക തലത്തിൽ ഈ ദ്രവ്യാവസ്ഥ 2012ൽ അവതരിപ്പിക്കപ്പെട്ടിരുന്നു. നൊബേൽ പുരസ്കാര ജേതാവായ പ്രൊഫ. ഫ്രാങ്ക് വിൽസെക് [1]ടൈം ക്രിസ്റ്റൽ എന്ന ആശയം അവതരിപ്പിച്ചത് പ്രധാനമായും ടൈം ട്രാൻസ്ലേഷൻ സിമട്രി ബ്രേക്കിങ് എന്ന പ്രതിഭാസം പ്രദർശിപ്പിക്കുന്ന ഒരു പുതിയ ദ്രവ്യരൂപത്തെക്കുറിച്ചാണ്‌.

Nobel laureate Frank Wilczek at University of Paris-Saclay

തൊട്ടാൽ അനങ്ങുന്ന ജെല്ലി പോലെയുള്ള അവസ്ഥയാണെങ്കിലും ടൈം ക്രിസ്റ്റലുകൾക്ക് ചലിക്കാൻ ഊർജ്ജം ആവശ്യമില്ല. ക്വാണ്ടം പ്രതിഭാസങ്ങളാണ് ഇവയെ നിലനിർത്തുന്നത്. 2016ൽ അമേരിക്കയിലെ ഹാർവാർഡ് സർവ്വകലാശാലയിലെയും മേരിലാൻഡ് സർവ്വകലാശാലയിലെയും[2] ഭൌതിക ശാസ്ത്രജ്ഞരാണ് പരീക്ഷണശാലയിൽ ഈ ദ്രവ്യരൂപം നിർമിച്ചത്.[3] 2017 മാർച്ചിൽ നേച്ചർ ജേർണലിൽ ഇതിനെക്കുറിച്ചുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. പ്രിന്സറ്റൻ സർവ്വകലാശാലയിലെ പ്രൊഫ. ശിവാജി സോന്ധിയും സംഘവും ഇതിന്റെ ഭൌതിക ശാസ്ത്ര തത്ത്വങ്ങൾ വികസിപ്പിക്കുന്നതിൽ പങ്കു വഹിച്ചിരുന്നു.

ടൈം ക്രിസ്റ്റൽ പുതിയ ദ്രവ്യരൂപം

തിരുത്തുക

2017- ൽ ടൈം-ക്രിസ്റ്റൽ സ്പേസ്ന്റെ പുതിയൊരു ദ്രവ്യരൂപം കൂടി ഹാർവാർഡ് സർവ്വകലാശാലയിലെയും മേരിലാൻഡ് സർവ്വകലാശാലയിലെയും ഗവേഷകരാണ് ഇതു പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്തത്. സാധാരണ ക്രിസ്റ്റലിൽ നിന്ന് വ്യത്യസ്തമായി സ്ഥിരമായി ഒരു ക്രമമില്ലാത്ത ടൈം ക്രിസ്റ്റലിലെ ആറ്റങ്ങൾ സമയത്തിനനുസരിച്ച് ഇവയുടെ ക്രമവും മാറുന്നു. 2012-ൽ മാസച്യൂസിറ്റ്സ് ഇൻസറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകനായ ഫ്രാങ്ക് വിൽസെക്ക് ആണ് ഈ ദ്രവ്യരൂപത്തിന്റെ സാധ്യത മുന്നോട്ടുവച്ചത്. ക്വാണ്ടം പ്രതിഭാസങ്ങളാണ് ഇതിന്റെ സവിശേഷതകൾക്ക് അടിസ്ഥാനം. ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണങ്ങളിൽ നൂതനസാധ്യതകളിലേയ്ക്ക് വഴിതുറക്കുന്നുണ്ട് ടൈം ക്രിസ്റ്റലുകൾ. [4][5]

"https://ml.wikipedia.org/w/index.php?title=ടൈം_ക്രിസ്റ്റൽ&oldid=2881224" എന്ന താളിൽനിന്ന് ശേഖരിച്ചത്