പോളിസി ഉടമസ്ഥന്റെ മരണത്തിൽ മാത്രം തുക തിരികെ നൽകപ്പെടുന്ന തരം ഇൻഷുറൻസ് പോളിസികളാണ് ടേം ഇൻഷുറൻസ് അല്ലെങ്കിൽ ടേം ലൈഫ് ഇൻഷുറൻസ് എന്ന് വിളിക്കപ്പെടുന്നത്. ഈ തരം പരിരക്ഷയിൽ ഒരു നിശ്ചിത കാലാവധിയിലേക്കാണ് ജീവൻ പരിരക്ഷ ലഭ്യമാക്കുന്നത്. ഈ പരിരക്ഷയ്ക്കുള്ള അടവ് തുക - മരിച്ചാൽ ലഭ്യമാകുന്ന തുകയെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. സാധാരണ ലൈഫ് ഇൻഷുറൻസ് അടവ് തുകയേക്കാളും കുറഞ്ഞ നിരക്കിൽ ടേം ഇൻഷുറൻസ് പോളിസികൾ ലഭ്യമാകും. പോളിസി കാലാവധി കഴിയുമ്പോൾ തുകയൊന്നും തിരികേ ലഭിക്കാത്ത ഇത്തരം പരിരക്ഷയിൽ പോളിസി ഉടമയുടെ മരണാനന്തരം അന്തരാവകാശികൾക്ക് ഇൻഷുർ ചെയ്ത തുക ലഭിക്കാവുന്നതാണ്.[1]

  1. കെ. അരവിന്ദ്‌ (19 ഓഗസ്റ്റ് 2015). "കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ടേം പോളിസികൾ". മാതൃഭൂമി. Archived from the original on 2015-08-21. Retrieved 2015-08-21. {{cite news}}: Cite has empty unknown parameter: |9= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ടേം_ലൈഫ്_ഇൻഷുറൻസ്&oldid=3776069" എന്ന താളിൽനിന്ന് ശേഖരിച്ചത്