ടെർമിനൽ
ഒരു ഇല്ക്ട്രോണിക ഉപകരണത്തിന്റെയോ ഘടകത്തിന്റെയോ ശൃംഖലയുടെയോ പരിപഥ (സർക്യൂട്ട്) ത്തിൽ നിന്നുളള ഏതെങ്കിലും ഒരു ചാലകത്തിന്റെ അഗ്രസ്ഥാനത്തെയാണ് ടെർമിനൽ അഥവാ മുനമ്പ് എന്ന് വിളിക്കുന്നത്. ഒരു ചാലകത്തിന് ബാഹ്യപരിപഥങ്ങളുമായി ബന്ധപ്പെടുവാനുളള സമ്പർക്കമുഖമാണിത്. ഉദാഹരണമായി രാസവൈദ്യുതസെല്ലുകളിൽ ആനോഡ്, കാഥോട് എന്നിങ്ങനെ രണ്ട് തരം മുനമ്പുകൾ ഉണ്ടാകും.

