ടെസ്‌ലാ മോട്ടോഴ്‌സ്

വാഹന നിർമാണം ഊർജ സംഭരണം സൗരോർജ്ജം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനി

കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി,വാഹന നിർമ്മാണ കമ്പനിയാണ് ടെസ്‌ല, Inc. (മുമ്പ് ടെസ്‌ല മോട്ടോഴ്‌സ്, Inc.) വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമ്മാണം, വിൽപ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിർമ്മാണവും കമ്പനി നിർവഹിക്കുന്നു. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞൻ ആയ നിക്കോള ടെസ്‌ലയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാകിൽ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013 -ന്റെ ആദ്യ പാദത്തിൽ ആണ് ആദ്യമായി കമ്പനി ലാഭം നേടിയത്.

ടെസ്‌ല, Inc.
Public
Traded as
വ്യവസായംAutomotive, Renewable Energy Storage Systems
സ്ഥാപിതം2003; 21 വർഷങ്ങൾ മുമ്പ് (2003)
സ്ഥാപകൻs
ആസ്ഥാനംപാലോ ആൾട്ടോ, കാലിഫോർണിയ, യു.എസ്.
37°23′39″N 122°09′00″W / 37.394178°N 122.149866°W / 37.394178; -122.149866
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
വരുമാനംIncrease US$4.04 billion (2015)[1]
Decrease US$−716 million (2015)[1]
Decrease US$−888 million (2015)[1]
മൊത്ത ആസ്തികൾIncrease US$8.09 billion (2015)[1]
Total equityIncrease US$1.08 billion (2015)[1]
ഉടമസ്ഥൻഈലോൺ മസ്ക് (22.25%)[2]
ജീവനക്കാരുടെ എണ്ണം
13,058 (2015)[3]
വെബ്സൈറ്റ്teslamotors.com
tesla.com
Tesla Motors Financial Performance

ടെസ്‌ല റോഡ്സ്റ്റർ എന്ന, പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമിച്ചതോടെയാണ്, കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് മോഡൽ എസ്സ് എന്ന പേരിൽ ഒരു മുന്തിയ സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ മോഡൽ എക്സും വിപണിയിലെത്തിച്ചു. 2015 -ൽ ലോകത്തിലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ ആയി മോഡൽ എസ്സ്. ഡിസംബർ 2015 -ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡൽ എസ്സ് കാറുകളാണ് വിറ്റഴിച്ചത്. നിസ്സാൻ ലീഫിന് പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി മോഡൽ എസ്സ്.

വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി വേഗത്തിൽ ബാറ്ററി ചാർജുചെയ്യാനുള്ള ഉപകരണങ്ങളും ടെസ്‌ല നിർമ്മിക്കുന്നു. ഡെസ്റ്റിനേഷൻ ചാർജിങ്ങ് പരിപാടി എന്ന് പേരിൽ അറിയപ്പെടുന്ന പദ്ധതി പ്രകാരം കടകൾ, റെസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനവും കമ്പനി ചെയ്യുന്നു. ഇടത്തരം ഉപഭോക്താക്കൾക്ക് സഹായകരം ആകുന്ന രീതിയിൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്ന് സി.ഇ.ഓ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു.

2017-ൽ ടെസ്‌ല സ്വയം നിയന്ത്രിത (ഓട്ടോപൈലറ്റ്) സാംവിധാനത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കി. സെമി ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റ്റ്റിലാണ് പ്രവർത്തിക്കുന്നത്. പാത കേന്ദ്രീകരണം, അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം, സ്വയം പാർക്കിംഗ്, പാതകൾ സ്വപ്രേരിതമായി മാറ്റാനുള്ള കഴിവ്, ഗാരേജിലേക്കോ പാർക്കിംഗ് സ്ഥലങ്ങളിലേക്കോ കാറിനെ വിളിക്കാനുള്ള കഴിവ് എന്നിവയുള്ള ഒരു നൂതന സവിശേഷതയാണ് ടെസ്‌ല ഓട്ടോപൈലറ്റിലുള്ളത് .

  1. 1.0 1.1 1.2 1.3 1.4 Tesla Motors (2016-02-10). "Tesla Motors, Inc. – Fourth Quarter & Full Year 2015 Update" (PDF). Tesla Motors. Archived from the original (PDF) on 2016-04-12. Retrieved 2016-03-31.
  2. Jaisinghani, Sagarika; Banerjee, Arunima (13 August 2015). "Musk to invest $20 million in Tesla's $500 million share sale". Yahoo! Finance. Reuters.
  3. "Elon Musk and JB Straubel share their vision on energy". eei.org. 2015-06-11. Retrieved 2015-06-20.
"https://ml.wikipedia.org/w/index.php?title=ടെസ്‌ലാ_മോട്ടോഴ്‌സ്&oldid=3632990" എന്ന താളിൽനിന്ന് ശേഖരിച്ചത്