ടെറി ലവ്‌ജോയ് (born 20 November 1966) ആസ്ട്രെലിയായിലെ ക്വീൻസ്‌ലാന്റിലെ തോൺലാന്റ്സിൽ നിന്നുള്ള വിവരവിനിമയസാങ്കേതികവിദ്യാവിദഗ്ദ്ധൻ ആയിരുന്ന അദ്ദേഹം അമേച്വർ ആസ്ട്രോണമിസ്റ്റ് എന്നാണ് അറിയപ്പെട്ടത്. [1]അദ്ദേഹം 40 വർഷം കൊണ്ട് അഞ്ച് ധൂമകേതുക്കളെ കണ്ടെത്തി. കൂടാതെ, സാധാരണ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡിജിറ്റൽ കാമറകളെ ബാഹ്യാകാശഫോട്ടോകൾ എടുക്കാനാവും വിധം രൂപകൽപ്പന ചെയ്തു.

Terry Lovejoy
ജനനം (1966-11-20) 20 നവംബർ 1966  (58 വയസ്സ്)
തൊഴിൽInformation technologist
അറിയപ്പെടുന്നത്Digital camera astrophotography
അറിയപ്പെടുന്ന കൃതി
C/2007 E2 (Lovejoy), C/2007 K5 (Lovejoy), C/2011 W3 (Lovejoy), C/2013 R1 (Lovejoy), C/2014 Q2 (Lovejoy)
Discoveries
C/2007 E2 (Lovejoy) discovery frame

ബാഹ്യാകാശഫോട്ടോഗ്രഫി

തിരുത്തുക

ആസ്ട്രോഫൊട്ടോഗ്രഫിക്കായി ഡിജിറ്റൽ ക്യാമറകൾ രൂപമാറ്റം വരുത്തിയതിന്റെ പേരിലാണ് ലവ്‌ജോയ് അമേച്വർ ആസ്ട്രോണമേഴ്സിന്റെ ഇടയിൽ അറിയപ്പെടുന്നത്. അത്തരം ക്യാമറകളിൽ ഇൻഫ്രാറെഡ് ലൈറ്റിനെ തടയാനുള്ള ഫിൽറ്റർ സ്ഥാപിച്ച രിതിയിലാണ് ലഭിക്കുന്നത്. നിർഭാഗ്യവശാൽ, ഇവ പല അതിവിദൂര വസ്തുക്കളുമയയ്ക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഇതുവഴി തിരിച്ചറിയാനാവാത്ത നിലയിൽ തടഞ്ഞിരിക്കുന്നു. അത്തരം ഫിൽറ്റേഴ്സിനെ എങ്ങനെ രൂപാന്തരണം വരുത്തി തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിന്റെ വിധം ലവ് ജോയ് പുറത്തിറക്കി. [2]അങ്ങനെ പല അമേച്വർ അസ്ട്രോണമേഴ്സും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തങ്ങളുടെ അതിവിദൂര സ്പെയ്സ് ഫൊട്ടോഗ്രഫി മെച്ചപ്പെടുത്തി.

2000 ആഗസ്റ്റ് 3നു കണ്ടെത്തിയ 61342 ലവ്‌ജോയ് യ്ക്ക് അദ്ദേഹത്തിന്റെ പേരാണ് അതു കണ്ടുപിടിച്ച ഗോർഡൻ ജെ ഗർറാഡ് നൽകിയത്.

  1. Moskowitz, Clara (15 December 2011). "Ode to a Comet: Q & A With Discoverer of Sungrazing Comet Lovejoy". SPACE.com. Retrieved 2013-01-21. The sungrazing comet C/2011 W3 (Lovejoy), set to skim the surface of the sun late Thursday (Dec. 15), was discovered two weeks ago by amateur observer Terry Lovejoy. Lovejoy, 45, works in the information technology field by day in Thornlands, Australia.
  2. Lovejoy, Terry. "'Improving' the 300D for Astro". PBase.com. Archived from the original on 2004-08-05. Retrieved 2013-01-21.
"https://ml.wikipedia.org/w/index.php?title=ടെറി_ലവ്‌ജോയ്&oldid=3632973" എന്ന താളിൽനിന്ന് ശേഖരിച്ചത്