ടെഡ്രോസ് അഥാനം ഗബ്രിയേസസ് ( Tigrinya: ቴዎድሮስ አድሓኖም ገብረኢየሱስ  ; ജനനം 3 മാർച്ച് 1965) [1] എത്യോപ്യൻ ജീവശാസ്ത്രജ്ഞനും പൊതുജനാരോഗ്യഗവേഷകനുമാണ്. [2] 2017 മുതൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് ടെഡ്രോസ് എന്നത് ആഫ്രിക്കൻ യൂണിയൻ അംഗീകരിച്ചിട്ടുണ്ട്. [3] ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് അദ്ദേഹം എത്യോപ്യൻ സർക്കാരിൽ രണ്ട് ഉന്നത പദവികൾ വഹിച്ചു; 2005 മുതൽ 2012 വരെ ആരോഗ്യമന്ത്രിയായും , 2012 മുതൽ 2016 വരെ വിദേശകാര്യ മന്ത്രിയായും.

ടെഡ്രോസ് അഥാനം ഗബ്രിയേസസ്
ቴዎድሮስ አድሓኖም ገብረኢየሱስ
ടെഡ്രോസ് 2018ൽ
ലോകാരോഗ്യസംഘടനയുടെ 8ആമത്തെ ഡയറക്റ്റർ ജനറൽ
In office
പദവിയിൽ വന്നത്
2017 ജൂലൈ 1
ഡെപ്യൂട്ടിസൗമ്യ സ്വാമിനാഥൻ(ശാസ്ത്രജ്ഞ)
ജെയ്ൻ എല്ലിസൺ
പീറ്റർ സലമ
മുൻഗാമിമാർഗരറ്റ് ചാൻ
വിദേശകാര്യമന്ത്രി
ഓഫീസിൽ
2012 നവംബർ 29 – 2016 നവംബർ 1
പ്രധാനമന്ത്രിഹെയ്ലെമറിയം ഡെസാലേഗ്ൻ
മുൻഗാമിബെർഹേൻ ഗെബ്രെ-ക്രിസ്റ്റോസ് (നിയുക്തചുമതല)
പിൻഗാമിവൊർക്നേ ഗെബെയേഹു
ആരോഗ്യമന്ത്രി
ഓഫീസിൽ
2005 ഒക്റ്റോബർ 12 – 2012 നവംബർ 29
പ്രധാനമന്ത്രി
മുൻഗാമികെബേഡെ തഡേസി
പിൻഗാമികെസെറ്റെബിർഹാൻ അഡ്മാസു
വ്യക്തിഗത വിവരങ്ങൾ
ജനനം
ടെഡ്രോസ് അഥാനം ഗബ്രിയേസസ്

(1965-03-03) 3 മാർച്ച് 1965  (58 വയസ്സ്)
അസ്മാര, എറിത്രിയ പ്രൊവിൻസ്, എത്യോപ്യൻ സാമ്രാജ്യം (നിലവിൽ എറിത്രിയ)
രാഷ്ട്രീയ കക്ഷിടിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്
മറ്റ് രാഷ്ട്രീയ
അംഗത്വം
എത്യോപ്യൻ പീപ്പിൾസ് റെവലൂഷ്യനറി ഡെമോപ്പ്ക്രാറ്റിക് പാർട്ടി (2019നു മുൻപ്)
കുട്ടികൾ5
അൽമ മേറ്റർ
ഒപ്പ്
ശാസ്ത്രീയ ജീവിതം
പ്രബന്ധംThe effects of dams on malaria transmission in Tigray Region, northern Ethiopia, and appropriate control measures (2000)

ടൈം മാസിക 2020 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി ടെഡ്രോസിനെ ഉൾപ്പെടുത്തി. [4]

സ്വകാര്യ ജീവിതം തിരുത്തുക

ടെഡ്രോസ് വിവാഹിതനും അഞ്ച് കുട്ടികളുടെ അച്ഛനുമാണ്. [5]

അംഗത്വം തിരുത്തുക

  • 2005-2009: പാർട്ട്നർഷിപ്പ് ഫോർ മറ്റേർണൽ, ന്യൂബോൺ & ചൈൽഡ് ഹെൽത്തിൽ [6]
  • 2005-2006: സ്റ്റോപ്പ് ടിബി പാർട്ട്ണർഷിപ്പ്, കോർഡിനേറ്റിംഗ് ബോർഡ് അംഗം
  • 2007: അറുപതാമത് വേൾഡ് ഹെൽത്ത് അസംബ്ലി, വൈസ് പ്രസിഡന്റ്
  • 2007: ആഫ്രിക്കക്കുവേണ്ടിയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക സമിതിയുടെ 56-ാമത് സെഷൻ, ചെയർമാൻ
  • 2007-2009: റോൾ ബാക്ക് മലേറിയ (ആർ‌ബി‌എം) പാർട്ട്ണർഷിപ്പ്, അധ്യക്ഷൻ
  • 2008-2009: ഗാവി, വാക്സിൻ അലയൻസ്, ബോർഡ് അംഗം
  • 2008-2009: ഹൈ-ലെവൽ ടാസ്ക്ക് ഫോഴ്സ് ഫോർ ഇന്ന്വേറ്റീവ് ഫിനാൻസിങ് ഫോർ ഹെൽത്ത് സിസ്റ്റംസ്, അംഗം
  • 2009–2011: ഗ്ലോബൽ ഫണ്ട്, അധ്യക്ഷൻ [7]
  • 2009–2010: ജോയിന്റ് യുഎൻ പ്രോഗ്രാം ഓൺ എച്ച്ഐവി / എയ്ഡ്സ് (യുഎൻ‌എയ്ഡ്സ്), അധ്യക്ഷൻ, പ്രോഗ്രാം കോർഡിനേറ്റിംഗ് ബോർഡ്
  • 2009: ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ട്, മിനിസ്റ്റീരിയൽ ലീഡർഷിപ്പ് ഇനിഷ്യേറ്റീവ്, ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആസ്പൻ ഗ്ലോബൽ ഹെൽത്ത് ആന്റ് ഡവലപ്മെന്റ്, മിനിസ്ട്രി ടീം
  • 2011–2017: ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്ലോബൽ ലീഡേഴ്സ് കൗൺസിൽ ഫോർ റീപ്രൊഡക്ടീവ് ഹെൽത്ത്, അംഗം
  • 2012–2014: ഹാർവാർഡ് യൂണിവേഴ്സിറ്റി, മിനിസ്ട്രിയൽ ലീഡർഷിപ്പ് ഇൻ ഹെൽത്ത് പ്രോഗ്രാം, അഡ്വൈസറി ബോർഡ്
  • 2012–2013: ചൈൽഡ് സർവൈവൽ കോൺഫറൻസ്
  • 2012–2017: ഇന്റർ‌ഗവർൺമെൻറൽ അതോറിറ്റി ഓൺ ഡെവലപ്മെൻറ് (ഐ‌ജിഎഡി), എക്സിക്യൂട്ടീവ് കൗൺസിൽ ചെയർ
  • 2012–2017: പോപ്പുലേഷൻ ആന്റ് ഡവലപ്മെൻറ് ഇന്റർനാഷണൽ കോൺഫറൻസിനായുള്ള (ഐസിപിഡി) ഉന്നതതല ടാസ്‌ക് ഫോഴ്‌സ് [8]
  • 2013: ആഫ്രിക്കൻ യൂണിയൻ, ആഫ്രിക്കൻ യൂണിയന്റെ വിദേശകാര്യ മന്ത്രിമാരുടെ എക്സിക്യൂട്ടീവ് കൗൺസിൽ, അധ്യക്ഷൻ
  • 2013: എയ്ഡ്‌സ് വാച്ച് ആഫ്രിക്ക, അധ്യക്ഷൻ
  • 2015–?: ടാന ഹൈ ലെവൽ ഫോറം ഓൺ സെക്യൂരിറ്റി ഇൻ ആഫ്രിക്ക, ബോർഡ് അംഗം [9]
  • എവ്രി വുമൺ എവരി ചൈൽഡ്, സ്റ്റിയറിംഗ് ഗ്രൂപ്പ് അംഗം [10]

അവാർഡുകൾ തിരുത്തുക

  • 1999: അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ , യങ് ഇൻവസ്റ്റിഗേറ്റർ ഓഫ് ദി ഇയർ [11]
  • 2003: എത്യോപ്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, യംഗ് പബ്ലിക് ഹെൽത്ത് റിസർച്ചർ അവാർഡ്
  • 2011: , നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഫക്ഷ്യസ് ഡിസീസസ്, ജിമ്മി ആന്റ് റോസലിൻ കാർട്ടർ ഹ്യൂമാനിറ്റേറിയൻ അവാർഡ്
  • 2012: ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ & ട്രോപ്പിക്കൽ മെഡിസിൻ, ഓണററി ഫെലോ
  • 2012: വയേർഡ് മാഗസിൻ, ലോകത്തെ മാറ്റിമറിക്കുന്ന 2012ൽ 50പേരിൽ ഒരാൾ
  • 2012: യേൽ യൂണിവേഴ്സിറ്റി, സ്റ്റാൻലി ടി. വുഡ്‌വാർഡ് പ്രഭാഷണം
  • 2015: ന്യൂ ആഫ്രിക്കൻ മാഗസിൻ, 2015 ലെ ഏറ്റവും സ്വാധീനമുള്ള 100 ആഫ്രിക്കക്കാരിൽ ഒരാളാണ്
  • 2016: വിമൻ ഡെലിവർ കോൺഫറൻസ്, വിമൻ ഡെലിവർ അവാർഡ് ഫോർ പെർസിവറൻസ്
  • 2018: യുമെ സർവകലാശാല, ഫാക്കൽറ്റി ഓഫ് മെഡിസിൻ, ഓണററി ഡോക്ടറേറ്റ്
  • 2019: ന്യൂകാസിൽ യൂണിവേഴ്സിറ്റി, ഓണററി ബിരുദം
  • 2021: നോട്ടിംഗ്ഹാം സർവകലാശാല, ഓണററി പ്രൊഫസർഷിപ്പ്

തിരഞ്ഞെടുത്ത കൃതികളും പ്രസിദ്ധീകരണങ്ങളും തിരുത്തുക

ജേണലുകൾ തിരുത്തുക

പത്രങ്ങളിൽ തിരുത്തുക

അവലംബം തിരുത്തുക

  1. "Curriculum Vitae: Dr Tedros Adhanom Ghebreyesus" (PDF). World Health Organization. മൂലതാളിൽ (PDF) നിന്നും 14 February 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 October 2018.
  2. Ghebreyesus, T. A; Haile, M.; Witten, K. H; Getachew, A.; Yohannes, A. M; Yohannes, M.; Teklehaimanot, H. D; Lindsay, S. W; Byass, P. (11 September 1999). "Incidence of malaria among children living near dams in northern Ethiopia: community based incidence survey". BMJ. 319 (7211): 663–666. doi:10.1136/bmj.319.7211.663. PMC 28216. PMID 10480820.
  3. "Curriculum Vitae: Dr Tedros Adhanom Ghebreyesus. Candidate for Director-General of the World Health Organization" (PDF). World Health Organization. മൂലതാളിൽ (PDF) നിന്നും 26 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2020.
  4. "Tedros Adhanom Ghebreyesus: The 100 Most Influential People of 2020". Time. ശേഖരിച്ചത് 2020-09-23.
  5. "Tedros Adhanom Ghebreyesus: Ethiopian wins top WHO job". BBC News. 23 May 2017. മൂലതാളിൽ നിന്നും 27 June 2017-ന് ആർക്കൈവ് ചെയ്തത്.
  6. "Note for the Record –PMNCH Executive Committee Teleconference" (PDF). Partnership for Maternal, Newborn & Child Health (PMNCH). 13 October 2013. മൂലതാളിൽ (PDF) നിന്നും 30 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 April 2020.
  7. Morris, Kelly (April 2010). "Tedros Adhanom Ghebreyesus – a Global Fund for the health MDGs". The Lancet. 375 (9724): 1429. doi:10.1016/s0140-6736(10)60609-5. PMID 20417848.
  8. "Tedros Adhanom Ghebreyesus; High-Level Task Force for the International Conference on Population and Development (Secretariat)". International Conference on Population and Development (ICPD). മൂലതാളിൽ നിന്നും 7 April 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 April 2020.
  9. "Former Board Members". ശേഖരിച്ചത് 2 September 2020.
  10. "EWEC Ecosystem: High-Level Steering Group for Every Woman Every Child". Every Woman Every Child. 12 December 2016. മൂലതാളിൽ നിന്നും 29 February 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 April 2020.
  11. "Awards and Honors: Young Investigator Award". American Society of Tropical Medicine and Hygiene (ASTMH). 1999. മൂലതാളിൽ നിന്നും 7 April 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 April 2020.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെഡ്രോസ്_അഥാനം&oldid=3774811" എന്ന താളിൽനിന്ന് ശേഖരിച്ചത്