ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ ജനനം കൊണ്ട ആദ്യത്തെ കുരങ്ങുവർഗ്ഗം ജീവിയാണ് ടെട്ര. അമേരിക്കയിലെ ബാവർടൺ ആസ്ഥാനമായുള്ള ഓറിഗോൺ പ്രൈമേറ്റ് റിസർച്ച് സെന്ററിലെ ഗവേഷണഫലമായാണ് ഇത് രൂപപ്പെട്ടത്. ഇവ റീസസ് വർഗ്ഗത്തിൽപ്പെട്ടവയാണ്. പ്രൊഫസർ ജെറാൾഡ് ഷാറ്റൺ ആണ് ഗവേഷകസംഘത്തലവൻ.

ടെട്ര
BreedRhesus macaque
Sexപെണ്ണ്
Bornഒക്ടോബർ 1999
Oregon Regional Primate Research Center
Nation fromഅമേരിക്ക
Known forCloned animal
Named afterനാല് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്ന്

സാങ്കേതികതതിരുത്തുക

എംബ്രിയോ സ്‌പ്ലിറ്റിംഗ് എന്ന ക്ലോണിംഗ് സങ്കേതമാണ് ടെട്രയുടെ രൂപപ്പെടലിന് സഹായിച്ചത്. 368 ഭ്രൂണങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് 107 എണ്ണത്തെ വളർത്തുമാതാക്കളിൽ നിക്ഷേപിച്ചെങ്കിലും ടെട്ര മാത്രമാണ് വിജയിയായി അവശേഷിച്ചത്.

പ്രാധാന്യംതിരുത്തുക

മനുഷ്യരോട് പരിണാമപരമായി ഏറ്റവും അടുപ്പമുള്ള വർഗ്ഗക്കാരാണ് കുരങ്ങുകൾ. മനുഷ്യനുൾപ്പെടുന്ന പ്രൈമേറ്റ് വിഭാഗത്തിലാണ് ഇവയും ഉൾപ്പെടുന്നത്. അക്കാരണത്താൻ മനുഷ്യനിലെ രോഗനിർണ്ണയ- ചികിത്സാ രംഗങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്താൻ ടെട്രയുടെ രൂപപ്പെടലിനാകും.

"https://ml.wikipedia.org/w/index.php?title=ടെട്ര_(കുരങ്ങൻ)&oldid=1805763" എന്ന താളിൽനിന്ന് ശേഖരിച്ചത്