ടെക്നോളജിക്കൽ സിംഗുലാരിറ്റി

മനുഷ്യബുദ്ധിയോട് തുലനം ചെയ്യാവുന്ന രീതിയിൽ ക്രിത്രിമബുദ്ധി വികാസം പ്രാപിക്കുന്നു കാലമാണ് ടെക്നോളജിക്കൽ സിംഗുലാരിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്[1][2].ടെക്നോളജിക്കൽ സിംഗുലാരിറ്റി എന്ന് പറയുന്ന ഈ പ്രതിഭാസം എന്ന് പൂർണ്ണമായും യാഥാർത്യമാകുമെന്ന് കൃത്യമായി പ്രവചിക്കാനാവിലെങ്കിലും സാങ്കേതികവിദ്യയുടെ അതിവേഗത്തിലുളള മാറ്റം കണക്കാക്കിയാൽ 2045-ഓടെ ഇത് പ്രതീക്ഷിക്കാവുന്നതാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. എല്ലാ മേഖലകളിലും അടിമുടി മാറ്റമായിരിക്കും ടെക്നോളജിക്കൽ സിംഗുലാരിറ്റി കൊണ്ടുവരുക.നൂതനമായ കണ്ടുപിടിത്തങ്ങളിലേക്കും ഇതുവരെ കഴിയാത്ത പ്രശ്നപരിഹാരങ്ങൾക്കും ടെക്നോളജിക്കൽ സിംഗുലാരിറ്റി യുഗത്ത് പരിഹാരമാകും എന്ന് വിശ്വസിക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. David Chalmers on Singularity, Intelligence Explosion. April 8th, 2010. Singularity Institute for Artificial Intelligence. Archived 2014-12-08 at the Wayback Machine.
  2. Editor's Blog Why an Intelligence Explosion is Probable, by Richard Loosemore and Ben Goertzel. March 7, 2011; hplusmagazine.

ബാഹ്യ ലിങ്കുകൾ തിരുത്തുക