ചൈനയിൽ സാധാരണയായി വില്ക്കപ്പെടുന്ന ഒരു പലഹാരമാണ് ചായ മുട്ട. ഇതിൽ പുഴുങ്ങിയ മുട്ട പൊട്ടിച്ച് വീണ്ടും ചായയിലിട്ട് പുഴുങ്ങിയെടുക്കുന്നു. ഇതിന്റെ മുട്ടയുടെ പുറന്തോടിൽ പൊട്ടലുകൾ വീണിരിക്കുന്നതുകൊണ്ടും പൊട്ടലുകൾ മാർബിൾപോലുള്ള പാറ്റേണുകൾ ഉണ്ടാക്കുന്നതുകൊണ്ടും ഇതിനെ മാർബിൾ മുട്ട എന്നും വിളിക്കാറുണ്ട്. ഭൂരിഭാഗം ചൈനീസ് സമൂഹങ്ങളുടെയും തെരുവുകച്ചവടക്കാരും രാത്രി ചന്തകളിലും ഇവ വിൽക്കപ്പെടുന്നു. ഏഷ്യൻ റെസ്റ്റോറന്റുകളിൽ ഇവ സാധാരണയായി കാണപ്പെടുന്ന പലഹാരമാണ്. ഇത് ചൈനയിൽ ഉത്ഭവിച്ചതും പരമ്പരാഗത ചൈനീസ് ഭക്ഷണരീതിയുടെ ഭാഗവും ആണെങ്കിലും ഭൂരിഭാഗം ഏഷ്യൻരാജ്യങ്ങളിലും ഇതിന്റെ പല വകഭേദങ്ങളും കണ്ടുവരുന്നു.[1]

ടീ എഗ്
A peeled tea egg shown with shell
Traditional Chinese茶葉蛋
Simplified Chinese茶叶蛋
Literal meaningtea leaf egg
Alternative Chinese name
Traditional Chinese茶葉卵

അവലംബം തിരുത്തുക

  1. Tea: A Global History, Helen Saberi, 2010, p. 41
"https://ml.wikipedia.org/w/index.php?title=ടീ_എഗ്&oldid=3139300" എന്ന താളിൽനിന്ന് ശേഖരിച്ചത്