ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്

ഇന്ത്യയിൽ സ്കൂൾ അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന ഒരു പരീക്ഷയാണ് ടെറ്റ് എന്ന് പേരിൽ അറിയപ്പെടുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി). ഓരോ സംസ്ഥാനങ്ങളും പ്രത്യേകം ടെറ്റ് പരീക്p നടത്തുന്നുണ്ട്[1]. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്ന പ്രകാരമാണ് അധ്യാപകർക്ക് യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയത്.[2] നിലവിൽ സർവീസിലുള്ളവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിലവിലുള്ള അധ്യാപകർ അഞ്ചു വർഷത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എസ്.സി.ഇ.ആർ.ടി.യെയാണ് പരീക്ഷ നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012-13 മുതൽ യോഗ്യതാ പരീക്ഷ ബാധകമാക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.[3]

നിലവിലുള്ള അദ്ധ്യാപകർക്ക് യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ പ്രവർത്തകർ ഉത്തരവ് കത്തിക്കുന്നു.

യോഗ്യതാ പരീക്ഷ നിലവിലുള്ള അധ്യാപകർക്ക് ബാധകമാക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു.

ചരിത്രം തിരുത്തുക

അധ്യാപകരുടെ ഗുണ നിലാവരം ഉയർത്തുന്നതിനാണ് UAE സർക്കാർ ഇത്തരമൊരു സംരംഭം കൊണ്ടുവന്നത്. 2011ൽ ആയിരുന്നു അത്[4] ആദ്യഘട്ടത്തിൽ അന്ന് സർക്കാർ സർവീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന അധ്യാപകരും രണ്ടു വർഷത്തിനകം ഈ യോഗ്യത നേടണമെന്ന് നിർദ്ദേശിച്ചിരുന്നു.[5]

അവലംബം തിരുത്തുക

  1. http://www.education.kerala.gov.in/index.php?option=com_content&view=article&id=291:teachers-eligibility-test-entrusting-scert-as-the-academic-authority&catid=34:orders
  2. http://news.google.co.in/news/story?gl=in&pz=1&cf=all&ned=ml_in&hl=ml&q=%E0%B4%9F%E0%B4%BF.%E0%B4%87.%E0%B4%9F%E0%B4%BF&ncl=dk7vXKxTUrWP9JM_HcQfPlW22vONM
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-09. Retrieved 2012-03-09.
  4. http://articles.timesofindia.indiatimesatg.com/2011-07-30/nagpur/29832663_1_central-teacher-eligibility-test-ctet-essential-aptitude-and-ability[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.telegraphindia.com/1110831/jsp/northeast/story_14444795.jsp