ടി.ടി. ശ്രീകുമാർ

(ടി. ടി. ശ്രീകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും അദ്ധ്യാപകനുമാണ് ഡോ. ടി.ടി.ശ്രീകുമാർ. പ്രധാന സംഭാവനകൾ ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവിൽ സമൂഹത്തിന്റെ രാക്ഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു മലയാളത്തിൽ തുടക്കം കുറിച്ചു[1]. 2010-ൽ കേരളത്തിൽ ഉയർന്നുവന്ന സ്വത്വരാഷ്ട്രീയ സംവാദത്തിൽ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകൾ ശ്രദ്ധനേടുകയുണ്ടായി[2].[3] മാധ്യമം ദിനപ്പത്രത്തിൽ 2014 മുതൽ 'നാലാംകണ്ണ്' എന്ന ദ്വൈവാര പംക്തി എഴുതുന്നു.

ടി.ടി. ശ്രീകുമാർ
തൊഴിൽഎഴുത്തുകാരൻ, അദ്ധ്യാപകൻ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)'ICTs and Development in India, ഉത്തരാധുനികതക്കപ്പുറം, പുനർവായനകളിലെ മാർക്സിസം, പോസ്റ്റ്‌ഹ്യുമൻ വിചാരലോകങ്ങൾ, നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ്, നവോത്ഥാന ചരിത്രദർശനം
വെബ്സൈറ്റ്
www.ttsreekumar.net

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ 1964ൽ ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നു എം ഫിൽ ബിരുദവും, ഹോങ്കോങ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു പി.എച്.ഡി യും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലും അഹമ്മദാബാദിൽ മുദ്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻസിലും അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ (ജേർണ്ണലുകൾ/പുസ്തകങ്ങൾ) പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്[4] ഇപ്പോൾ ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ  സേവനം അനുഷ്ഠിക്കുന്നു.

പഠനങ്ങൾ

തിരുത്തുക

പ്രഭാഷകനും എഴുത്തുകാരനും കോളമിസ്റ്റുമായ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളിൽ ഉത്തരധുനികപ്പുറം, ചരിത്രവും ആധുനികതയും, സിവിൽസമൂഹവും ഇടതുപക്ഷവും, നവസമൂഹികത, വായനയും പ്രതിരോധവും, പുനർവായനകളിലെ കാൾ മാർക്‌സ്, പോസ്റ്റ്‌ഹ്യുമൻ വിചാരലോകങ്ങൾ, നവോത്ഥാന ചരിത്രദർശനം എന്നിവ ഉൾപ്പെടുന്നു. മാധ്യമം ദിനപത്രത്തിലെ അദ്ദേഹത്തിൻറെ ‘നാലാം കണ്ണ്’ എന്ന ദ്വൈവാര പംക്തി ദേശീയ-അന്തർദ്ദേശീയ സാമൂഹിക—രാഷ്ട്രീയ—സാഹിത്യ—സാംസ്കാരിക  വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സമകാലിക രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഉറച്ചതും നേരിട്ടുള്ളതുമായ വിമർശനം അദ്ദേഹത്തെ കേരളത്തിലെ പ്രമുഖ ബൗദ്ധികവ്യക്തിത്വങ്ങളിൽ ഒരാളാക്കി മാറ്റുന്നു. മാതൃഭൂമി വാരികയടക്കം വിവിധ ആനുകാലികങ്ങളിൽ അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അറുനൂറിലധികം ലേഖനങ്ങൾ മലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട് .

വായനയും പ്രതിരോധവും എന്ന പുസ്തകത്തിന് 2020-ലെ കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്‌മെൻ്റ് അവാർഡ് ലഭിച്ചു.

ഏഷ്യയിലെ വിവരസാങ്കേതികവിദ്യയുടെ സാമൂഹിക രാഷ്ട്രീയ വിമർശനങ്ങൾ, അദ്ദേഹത്തിൻ്റെ ICTs and Development: Perspectives on the Rural Network Society (ആന്തം ബുക്സ്, 2011) എന്ന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ജേണൽ ഓഫ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻസിൻ്റെ ചീഫ് എഡിറ്ററായും (2013-2017), മീഡിയ ഏഷ്യയുടെ (ടെയ്‌ലർ & ഫ്രാൻസിസ്) അസോസിയേറ്റ് എഡിറ്ററായും (2014-2019) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന ഇൻ്റർനാഷണൽ ജേണൽ ഓഫ് മീഡിയ സ്റ്റഡീസിൻ്റെ എഡിറ്ററാണ്. കൂടാതെ, നിരവധി പ്രമുഖ അക്കാദമിക് ജേണലുകളുടെ എഡിറ്റോറിയൽ ബോർഡുകളിലും അംഗമാണ് അദ്ദേഹം.

മലയാള പുസ്തകങ്ങൾ

തിരുത്തുക
  • നവോത്ഥാന ചരിത്രദർശനം (കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2024).
  • രാഷ്ട്രം, ചരിത്രം, ഭൗമരാഷ്ട്രീയം: സാംസ്കാരിക വിശകലനങ്ങൾ. (കോഴിക്കോട്: പുസ്തകപ്രസാധകസംഘം, 2024).
  • നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ് (കോഴിക്കോട്: പ്രോഗ്രസ് ബുക്ക്സ്, 2023).
  • ഏക സിവിൽകോഡിൻ്റെ വിമർശനധാരകൾ, എഡിറ്റർ. (കോഴിക്കോട്: പുസ്തകപ്രസാധകസംഘം, 2023).
  • സ്വാതന്ത്ര്യസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം. (കോഴിക്കോട്: പ്രോഗ്രസ് ബുക്ക്സ്, 2022).
  • പോസ്റ്റ്‌ഹ്യുമൻ വിചാരലോകങ്ങൾ: ശാസ്ത്രം, സൈന്ദര്യം മൃത്യുരാഷ്ട്രീയം (കോഴിക്കോട്: പുസ്തകപ്രസാധകസംഘം, 2021).
  • റിപ്പബ്ലിക്കിന്റെ സാക്ഷാത്കാരങ്ങൾ ( തൃശൂർ: ഫ്ലെയിം ബുക്സ്, 2021).
  • സംസ്കാരത്തിൻറെ സമരമുഖങ്ങൾ ( മാവേലിക്കര: ക്യുവൈവ് ടെക്സ്റ്റ്, 2020).
  • പുനർവായനകളിലെ മാർക്സിസം (കോട്ടയം: ഡി സി ബുക്സ്, 2019).
  • പലായനങ്ങൾ: ഭൂഖണ്ഡാന്തര രാഷ്ട്രീയം (പത്തനംതിട്ട: പ്രസക്തി ബുക്സ്, 2019).
  • ചരിത്രവും സംസ്കാരവും (തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019).
  • വായനയും പ്രതിരോധവും (കോഴിക്കോട്: ഒലീവ് പബ്ലിക്കേഷൻസ്, 2017).
  • നവസാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം (കോഴിക്കോട്: പ്രതീക്ഷാ ബുക്സ്, 2011).
  • സിവിൽസമൂഹവും ഇടതുപക്ഷവും (കോഴിക്കോട്: ഒലീവ് പബ്ലിക്കേഷൻസ്, 2007).
  • കടലറിവുകൾ, എഡിറ്റർ (കോട്ടയം: ഡി സി ബുക്സ്, 2004).
  • കഥ ഇതുവരെ: കേരള വികസന സംവാദങ്ങൾ , എഡിറ്റർ. (കോട്ടയം: ഡി സി ബൂക്സ്, 2003).
  • ചരിത്രവും ആധുനികതയും (കോട്ടയം: ഡി സി ബൂക്സ്, 2001).
  • ഉത്തരാധുനികതക്കപ്പുറം ( കോട്ടയം: ഡി സി ബുക്സ്, 2000).
  • കൃഷിഗീത: ചൊല്ലും വായനയും, എഡിറ്റർ. (തൃശ്ശൂർ: നാട്ടറിവ് പഠന കേന്ദ്രം, 1999).
  • ആണവനിലയവും വികസനരാക്ഷ്ട്രീയവും, എഡിറ്റർ. (ആലപ്പുഴ: സാമൂഹിക പഠന കേന്ദ്രം, 1991).

ഇംഗ്ലീഷ് പുസ്തകങ്ങൾ

തിരുത്തുക
  • അർബൻ പ്രോസസ് ഇൻ കേരള (1994, സി ഡി എസ്, തിരുവനന്തപുരം)
  • ഐ സി ടീസ് ആൻഡ് ഡെവലപ്മെന്റ് ഇൻ ഇൻഡ്യ: പെർസ്പെക്ടീവ്സ് ഓൺ ദ റൂറൽ നെറ്റ്‌വർക് സൊസൈറ്റി (ICTs and Development in India: Perspectives on the Rural Network Society, Anthem Press, London, 2011)

പ്രധാന ഇംഗ്ലീഷ് പഠനങ്ങൾ

തിരുത്തുക
  • മൊബൈൽ ഫോൺസ് അൻഡ് ദ കൾചറൽ ഇക്കോളൊജി ഓഫ് ഫിഷിങ് ഇൻ കേരള (2011) Archived 2011-08-11 at the Wayback Machine.
  • സൈബർ കിയൊസ്ക്സ്സ് ആന്റ് ഡയലമാസ് ഓഫ് സോഷ്യൽ ഇൻക്ലുഷൻ ഇൻ ഇന്ത്യ (2007) Archived 2016-01-19 at the Wayback Machine.
  • കൺടൻഷൻസ് ആന്റ് കൊൺട്രാഡിക്ഷൻസ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ഇൻ കേരള (2002)
  • ഐ സി ടീസ് ആന്റ് ഡെവപലപ്മെന്റ്: റിവിസിറ്റിങ് ഏഷ്യൻ എക്സ്പീരിയൻസ് (ഗസ്റ്റ് എഡിറ്റർ) (2008)[പ്രവർത്തിക്കാത്ത കണ്ണി]
  • ഡിക്രിപ്റ്റിങ് ഈ-ഗവേർണൻസ് (2007)
  • സിവിൽ സൊസൈറ്റി ആന്റ്റ് സൈബർ ലിബെർടേറിയൻ ഡെവലപ്മെന്റലിസം (2006)
  • ഡീ-ഹൈപ്പിങ് ഐ സി ടീസ് (2003) Archived 2004-10-28 at the Wayback Machine.
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 687. 2011 ഏപ്രിൽ 25. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Mathrubhumi Daily , June 19, 2010". Archived from the original on 2010-11-25. Retrieved 2010-12-17.
  3. Madhyamam Weekly, July 12, 2010
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-07. Retrieved 2010-12-15.
"https://ml.wikipedia.org/w/index.php?title=ടി.ടി._ശ്രീകുമാർ&oldid=4121068" എന്ന താളിൽനിന്ന് ശേഖരിച്ചത്