പത്രപ്രവർത്തന രംഗത്തും, സാഹിത്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയും, പത്രാധിപയുമായിരുന്ന ടി.സി. കല്യാണി അമ്മ (1879 നവംബർ 28 - 1956 ഒക്ടോബർ 26). മലയാളത്തിലെ ആദ്യത്തെ പത്രാധിപയും, പ്രസാധകയുമായിരുന്നു കല്യാണി അമ്മ.[1]

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ തെക്കേകുറുപ്പത്ത് വീട്ടിൽ സംസ്കൃത പണ്ഡിതയായിരുന്ന ടി.സി.അമ്മു അമ്മയുടെ മകളായി ജനിച്ചു. മെട്രിക്കുലേഷൻ വരെ പഠിച്ച അവർ, 1896-ൽ സാഹിത്യകാരൻ കൂടിയായ ടി.കെ. കൃഷ്ണമേനോനെ വിവാഹംചെയ്തു. ബാലസാഹിത്യരംഗത്തും വിവർത്തന രംഗത്തും കല്യാണി അമ്മ ശ്രദ്ധേയയായിരുന്നു. പ്രസംഗവേദികളിൽ സജീവമായിരുന്ന ഇവർ ശാരദ എന്ന വനിതാ മാസികയുടെ പത്രാധിപയുമായി. ഈസോപ്പ് കഥകൾ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയത് കല്യാണി അമ്മയാണ്..[2]

പ്രധാന കൃതികൾ

തിരുത്തുക

ബാലസാഹിത്യം

തിരുത്തുക
  • ഈസോപ്പ് കഥകൾ(1897)
  • കാദംബരി കഥകൾ(1920)
  • കഴുതയുടെ കഥകൾ(1909)
  • സാരോപദേശകഥകൾ

വിവർത്തനങ്ങൾ

തിരുത്തുക
  • വിഷവൃക്ഷം
  • കൃഷ്ണകാന്തന്റെ മരണപത്രം
  • അമ്മറാണി (ഖണ്ഡകാവ്യം)1899[3]
  1. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS -2012 പേജ് 28
  2. "വനിതകളുടെ പത്രപ്രവർത്തനവും കൊച്ചിയും'". mathrubhumi.com. മാതൃഭൂമി. 10 സെപ്റ്റംബർ 2019. Archived from the original on 2021-04-22. Retrieved 5 ജനുവരി 2022.
  3. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS -2012 പേജ് 29
"https://ml.wikipedia.org/w/index.php?title=ടി.സി._കല്യാണി_അമ്മ&oldid=4133437" എന്ന താളിൽനിന്ന് ശേഖരിച്ചത്