ടി.കെ.ഡി. മുഴപ്പിലങ്ങാട്
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളത്തിലെ പ്രശസ്തനായ ഒരു ബാലസാഹിത്യകാരനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്ന ടി.കെ. ദാമോദരൻ. 1983 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്[1]. നാടകങ്ങൾക്കും നോവലുകൾക്കും പുറമെ വ്യത്യസ്ത വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്[2].
ടി.കെ. ദാമോദരൻ | |
---|---|
തൂലികാ നാമം | ടി.കെ.ഡി. മുഴപ്പിലങ്ങാട് |
തൊഴിൽ | ബാലസാഹിത്യകാരൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്. |
ദേശീയത | ഇന്ത്യ |
Genre | നോവൽ, ചെറുകഥ, ബാലസാഹിത്യം |
വിഷയം | സാമൂഹികം |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ ഒരു തീരദേശഗ്രാമമായ മുഴപ്പിലങ്ങാടിൽ 1946 -ൽ ജനനം. പാലയാട് ഹൈസ്കൂളിൽ (ഇപ്പോൾ ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂൾ, പാലയാട്) പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്ക്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കഥകളും നാടകങ്ങളും എഴുതിത്തുടങ്ങി. നാടകാഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചു. 1966 ൽ തിക്കോടിയന്റെ ഒരു ഏകാംഗനാടകത്തിൽ അഭിനയിച്ച് മികച്ച നടനുള്ള സമ്മാനം നേടിയിരിന്നു. 1969-ലെ വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ്നാം ഗാനങ്ങൾ എന്ന പേരിൽ ഒരു പാട്ടുപുസ്തകം പ്രസിദ്ധീകരിച്ചു. 1970 ൽ ഹോചിമിന്റെ മരണശേഷം ഹോചിമിൻ എന്ന പേരിൽ ഒരു ജീവചരിത്രം ഇ.എം.എസ്സിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു. 1982 ലാണ് ഉണ്ണിക്കുട്ടനും കഥകളിയും രചിക്കുന്നത്. ആ പുസ്തകത്തിന് 1983 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച ജെന്നിയാണ് സ്നേഹം, സ്നേഹമാണ് ജെന്നി കാൾ മാർക്സിന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ നോവലാണ്. കടവാങ്കോട്ട് മാക്കം, മുച്ചിലോട്ട് ഭഗവതി, ഹരിശ്ചന്ദ്രൻ, രാമായണം തുടങ്ങി നിരവധി കഥാപ്രസംഗങ്ങളും എഴുതിയിട്ടുണ്ട്. നോവൽ, നവത കഥാ മാസിക, കേരളം ഇന്നലെ ഇന്ന്, അവസ്ഥ, ആൽബം എന്നീ മാസികകൾ ആരംഭിച്ച് പ്രസിദ്ധീകരിച്ചിരിന്നു.
കൃതികൾ
തിരുത്തുകബാലസാഹിത്യം
തിരുത്തുക- ഉണ്ണിക്കുട്ടനും കഥകളിയും
- മന്ത്രക്കുടുക്ക
- മിട്ടുവും കുഞ്ഞിസ്രാവും കടൽ കാക്കയും
- ബോധിസത്വക്ഷകൾ
- അപൂർവ്വസമ്മാനം
- അമർജാൻ കഥകൾ
- അവർ കഥപറയുന്നു
- ആനമുട്ട
- വ്യാസൻ
- ഭീഷ്മർ
- ദ്രോണർ
- കർണ്ണൻ
- അഗസ്ത്യൻ
- അംഗിരസ്
- അഗ്നി
നോവൽ
തിരുത്തുക- ജെന്നിയാണ് സ്നേഹം സ്നേഹമാണ് ജെന്നി
- ആർദ്രഭാവങ്ങൾ
- ഗംഗേ നീ സാക്ഷി
- പൊൻ ചിലങ്ക
നാടകം
തിരുത്തുക- സർക്കാർ കാര്യം മുറപോലെ
- നരബലി
- സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല
- ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
- മനസ് എന്ന പക്ഷി
പഠനങ്ങൾ, ലേഖനങ്ങൾ
തിരുത്തുക- മനുസ്മൃതി - ഒരു പഠനം
- ദേവദാസികൾ
- വ്യഭിചാരത്തിന്റെ ചരിത്രം
- പ്രസംഗ പരിശീലനം
- ഗുരുദേവന്റെ ചിരി
- കടങ്കഥാരചന
- പഠനം പരീക്ഷ
- ഗാർഹിക വിജ്ഞാനം
- അപ്പോൾ എന്തു ചെയ്യണം
- സാഹിത്യരചനാ പാഠങ്ങൾ
- മനസ് ഭാരതീയചിന്തയിൽ
- ഞാൻ ബ്രഹ്മമാകുന്നു
- കുട്ടിക്കവിതകളുടെ ലോകം
- എഴുത്തുകാരന്റെ ലോകം
- ഗുരുദേവൻ സംസാരിക്കുന്നു
- കുടുംബം സങ്കല്പവും യാഥാർത്ഥ്യവും
ജീവചരിത്രം
തിരുത്തുക- ത്യാഗരാജൻ
- മുത്തുസ്വാമി ദീക്ഷിതർ
- ശ്യാമശാസ്ത്രി
- പുന്ദരദാസ്
- ഹോചിമിൻ
യാത്രാവിവരണം
തിരുത്തുക- ചരിത്രപഥങ്ങളിലൂടെ
കൂടാതെ ഇരുപത്തഞ്ചോളം ഓഡിയോ കാസറ്റുകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്.
മലയാളത്തിൽ ആദ്യമായി സമ്പൂർണ രാമായണം ഓഡിയോ കാസറ്റ് (5 വോള്യം) പുറത്തിറക്കി. കൊട്ടിയൂർ മാഹാത്മ്യം, ഗുരുദേവൻ എന്നിവ ഗാന സമാഹാരങ്ങളിൽ ചിലതാണ്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.[3]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി ബാലസാഹിത്യ അവാർഡ് (ഉണ്ണിക്കുട്ടനും കഥകളിയും)
- കേരള സംഗീത നാടകഅക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2022)
- സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നാടക അവാർഡ് (സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല)
- നർമ്മവേദി സഞ്ജയൻ അവാർഡ്
ചിത്രശാല
തിരുത്തുക-
സാഹിത്യ അക്കാദമി അവാർഡിന്റെ സാക്ഷ്യപത്രം
-
ടി.കെ.ഡി. യുടെ ഭവനം, മുഴപ്പിലങ്ങാട്