ടിർഗ്വ ദേശീയോദ്യാനം
ടിർഗ്വ ദേശീയോദ്യാനം (Spanish: Parque nacional Tirgua), വെനിസ്വേലയിലെ ഒരു ദേശീയോദ്യാനമാണ്. ഇത് ജനറൽ മാനുവൽ മാൻറിക്വെ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ പേരിനു നിദാനമായ ടിർഗ്വ നദിയുടേതുൾപ്പെടെ അനവധി ജലപാതകളുടെ അത്യുന്നതഭാഗങ്ങളെ ഇത് സംരക്ഷിക്കുന്നു.
ടിർഗ്വ ദേശീയോദ്യാനം Parque nacional Tirgua | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | 9°51′N 68°40′W / 9.850°N 68.667°W |
Area | 910 കി.m2 (350 ച മൈ) |
Established | ജൂൺ 5, 1992 |
കൊജെഡെസ് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളായ സാൻ കാർലോസ്, ആൻസോട്ടെഗ്യൂയി എന്നിവയ്ക്കിടയിലും യരക്വെ സംസ്ഥാനത്തെ നിർഗ്വ മുനിസിപ്പാലിറ്റിയിലുമായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ ഏകദേശ വിസ്തീർണ്ണം 910 ചതുരശ്ര കിലോമീറ്ററാണ്.
ഇതിൽ ഇലപൊഴിയും വനങ്ങളും അർദ്ധ ഇലപൊഴിയും വനങ്ങളും അതോടൊപ്പം നിരവധി ഉൾപ്പെടുന്നു. സസ്തനികളിൽ അരഗ്വാറ്റോ കപ്പൂച്ചിൻ കുരങ്ങുകൾ, കുനഗ്വാരോകൾ, ടാപിറുകൾ എന്നിവ ഉൾപ്പെടുന്നു.