ടിവാഡർ പുസ്‌കാസ് ഡി ഡിട്രോ (ഇംഗ്ലീഷ്: തിയോഡോർ പുസ്‌കാസ്,[1] ജീവിതകാലം: 17 സെപ്റ്റംബർ 1844 - 16 മാർച്ച് 1893) ഒരു ഹംഗേറിയൻ കണ്ടുപിടുത്തക്കാരനും ടെലിഫോൺ പയനിയറും ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ ഉപജ്ഞാതാവുമായിരുന്നു.[2][3][4][5][6][7] ടെലിഫോൺ ഹിർമണ്ടോ എന്ന ടെലഫോൺ വർത്തമാനപ്പത്രത്തിൻറെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.

ടിവാഡർ പുസ്‌കാസ്
ജനനം
ടിവാഡർ പുസ്‌കാസ് ഡി ഡിട്രോ

(1844-09-17)17 സെപ്റ്റംബർ 1844
മരണം16 മാർച്ച് 1893(1893-03-16) (പ്രായം 48)
ദേശീയതഹംഗേറിയൻ
മറ്റ് പേരുകൾതിയോഡോർ പുസ്‌കാസ്
തൊഴിൽകണ്ടുപിടുത്തക്കാരൻ

ജീവിതരേഖ തിരുത്തുക

ട്രാൻസിൽവാനിയൻ ഹംഗേറിയൻ പ്രഭുക്കന്മാരുടെ ഭാഗമായിരുന്ന ഡിട്രോയിൽനിന്നുള്ള[8] (ഇന്ന് റൊമാനിയയിലെ ഹർഗിത കൗണ്ടി) പുസ്‌കാസ് കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പുസ്‌കാസ് ആദ്യം നിയമവും പിന്നീട് എഞ്ചിനീയറിംഗ് സയൻസും പഠിച്ചു. ഇംഗ്ലണ്ടിൽ താമസിക്കുകയും വാർനിൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്ത ശേഷം അദ്ദേഹം ഹംഗറിയിലേക്ക് മടങ്ങി. 1873-ൽ, വിയന്നയിൽ നടന്ന ലോക പ്രദർശനത്തോടനുബന്ധിച്ച്, ലോകത്തിലെ നാലാമത്തെ ഏറ്റവും പഴക്കമേറിയതും മധ്യ യൂറോപ്പിലെ ആദ്യത്തെ ട്രാവൽ ഏജൻസിയുമായ പുസ്‌കാസ് ട്രാവൽ ഏജൻസി അദ്ദേഹം സ്ഥാപിച്ചു. ഇതിനുശേഷം, പുസ്‌കാസ് കൊളറാഡോയിലേക്ക് താമസം മാറുകയും സ്വർണ്ണ ഖനിത്തൊഴിലാളിയായി മാറുകയും ചെയ്തു.

അവലംബം തിരുത്തുക

  1. "Főoldal - NETI Informatikai Tanácsadó Kft". www.neti.hu. Archived from the original on 2013-01-31. Retrieved 2022-03-01.
  2. Alvin K. Benson (2010). Inventors and inventions Great lives from history Volume 4 of Great Lives from History: Inventors & Inventions. Salem Press. p. 1298. ISBN 9781587655227.
  3. "Biodata". Archived from the original on 2008-05-07.
  4. "Szellemi Tulajdon Nemzeti Hivatala". Szellemi Tulajdon Nemzeti Hivatala. Archived from the original on 2010-10-08. Retrieved 2022-03-01.
  5. Biodata
  6. "Puskás, Tivadar". www.omikk.bme.hu.
  7. "Biodata". Archived from the original on 2008-12-01.
  8. Magyar nyelv, Volumes 38-39, Magyar Nyelvtudományi Társaság, Akadémiai Kiadó, 1942, p. 361
"https://ml.wikipedia.org/w/index.php?title=ടിവാഡർ_പുസ്‌കാസ്&oldid=3810327" എന്ന താളിൽനിന്ന് ശേഖരിച്ചത്