ടിയേര സ്കോവ്ബി

കാനഡയിലെ ചലചിത്ര അഭിനേത്രി

ടിയേര സോഫിയ സ്കോവ്ബി ഒരു കനേഡിയൻ നടിയാണ്. 1995 ൽ കാനഡയിലെ വാൻകൂവറിലാണ് ജനനം. ടെലിവിഷൻ ഫിലിമുകളിലാണ് മുഖ്യമായും അഭിനയിച്ചിരിക്കുന്നത്. “ദ അൺ ഓതറൈസ്ഡ് സേവ്ഡ് ബൈ ദ ബെൽ സ്റ്റോറി" എന്ന ടെലിഫിലിമിലെ എലിസബത്ത് ബെർൿലി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2015 ൽ റിലീസ് ചെയ്യപ്പെട്ട “ഈവൻ ലാംബ്സ് ഹാവ് റ്റീത്ത്” എന്ന ചിത്രത്തിലെ കാത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടിയേര സ്കോവ്ബി
ജനനംc.
വാൻകൂവർ, കാനഡ
തൊഴിൽനടി
സജീവ കാലം2005–ഇതുവരെ
ഉയരം5' 9" (1.75 m)

ഒരു സ്കാൻഡിനേവിയൻ പശ്ചാത്തലത്തിൽനിന്നു വന്ന ടിയേര സ്കോവ്ബിയുടെ കുടുംബാംഗങ്ങളിലധികവും സ്വീഡൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലാണുള്ളത്. ഏഴാമത്തെ വയസിൽ വാൻകൂവറിൽ നടന്ന ബാലകലോൽസവത്തിൽ പങ്കെടുക്കവേ ഒരു ഏജൻറ് മുഖേനയാണ ടിയേര ആദ്യമായി അഭിനയ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. വാർണർ ഹോം എന്റർടെൻമെന്റിന്റെ “മൿകിഡ്സ് അഡ്വഞ്ചേർസ്” എന്ന പേരിലുള്ള ഡി.വി.ഡി. പരമ്പരകളിൽ പ്രധാന കഥാപാത്രമായി തുടർച്ചയായി അഭിനയിച്ചു. ഇത് മറ്റ് ഹിറ്റ് ഷോകളായ “സൂപ്പർനാച്ച്വറൽ” (2005), “കയ” (2007), “ദ ട്രൂപ്പ്” (2009), “വിൻഗിൻ ഇറ്റ്” (2010) “ദ ഹൌണ്ടിങ്ങ് ഹവർ”, “സ്പൂക്സ്‍വില്ലെ” (2013) എന്നീ ഷോകളിൽ അഭിനയിക്കുന്നതിലേയ്ക്കു നയിച്ചു.

2008 ൽ 13 വയസു പ്രായമുള്ളപ്പോൾ, ടിയേര ഒരു അന്താരാഷ്ട്ര പരസ്യ ഏജൻസിയുമായി കരാറിലൊപ്പുവച്ചു. ഇതിനു ശേഷം “വിഷിംഗ് വെൽ”, ബ്ലിങ്ക് (മിയ എന്ന കഥാപാത്രം) എന്നീ ഷോകളിലും 2013 ൽ “ഫോർ എവർ 16” എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇതിനു ശേഷം വടക്കൻ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ അനേകം ഡിസൈനർമാരും ഫോട്ടോഗ്രാഫർമാരുമായും യോജിച്ച് പ്രവർത്തിച്ചു. “എല്ലെ കാനഡ”, “വെഡ്ഡിംഗി ബെൽസ്”, “പ്ലെയിഡ്”, “ക്ലോയെ”, “എല്ലെ ചൈന” എന്നീ ഫാഷൻ മാഗസിനുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ടിയേര. നാടകങ്ങൾ അവതരിപ്പിക്കുന്നതിലും അവർ തൽപരയായിരുന്നു. വില്ല്യം ഷേക്സ്പിയറുടെ അനേകം നാടകങ്ങൾ പഠിക്കുകയും സ്റ്റേജുകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രാൻവില്ലെ ദ്വീപിലെ വാട്ടർഫ്രണ്ട് തീയേറ്ററിൽ, മേരി ഷെല്ലിയുടെ “ഫ്രാങ്കസ്റ്റീൻ” നോവലിനെ ആസ്പദമാക്കി നടന്ന നാടകത്തിൽ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമകൾ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2005 24/7 ലിറ്റിൽ ഗേൾ ബ്രൌൺ ഹ്രസ്വ ചിത്രം
2008 ദ ലോട്ടറി നാൻസി ഹച്ചിൻസൺ ഹ്രസ്വ ചിത്രം
2010 ദ അൺവാനിഷ്ഡ് ബോയ് അണ്ടർഏജ് കിഡ് #1 ഹ്രസ്വ ചിത്രം
2012 ഗേൾ ഇൻ പ്രോഗ്രസ് ജെസബെൽ as Tiere Skovkye
2012 എ ക്രിസ്തുമസ് സ്റ്റോറി 2 ഡ്രൂസില്ല ഗൂഡ്രാഡ് Straight-to-video
2013 ഫെയ്ൻ എമ്മ ഹ്രസ്വ ചിത്രം
2013 റോക്കറ്റ്ഷിപ്പ് മിസ്ഫിറ്റ്സ് ക്ലാസ്മേറ്റ് ഹ്രസ്വ ചിത്രം
2015 ഈവൻ ലാമ്പ്സ് ഹാവ് റ്റീത്ത് കാത്തി [1]
ടെലിവിഷൻ പരമ്പരകളും മറ്റും
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2007 പെയ്ൻകില്ലർ ജെയ്ൻ ജെയ്ൻ - 10 വയസ് 3 എപ്പിസോഡുകൾ
2007 കായ റിയൽ ഷാന്റി പാമർ എപ്പിസോഡ്: "Every Breath You Take"
2008, 2013 സൂപ്പർനാച്ചുറൽ യംഗ് ബെലa / ഹോണർ എപ്പിസോഡ്: "Time Is on My Side", "Rock and a Hard Place"
2010 ദ ട്രൂപ്പ് ഡാർല റോബിൻസൺ എപ്പിസോഡ്: "Double Felix"
2010 ഡെഡ് ലൈൻസ് സ്പെൻസർ ഫിൻ ടെലിവിഷൻ സിനിമ
2010 വിഷിംഗ് വെൽ സാം ടർണർ Unsold television pilot; also known as Wish List
2010, 2013 R. L. Stine's The Haunting Hour അന്ന Episodes: "The Dead Body", "Dead Bodies"
2011 ത്രീ വീക്ക്സ്, ത്രീ കിഡ്സ് ആലിസ നോർട്ടൻ ടെലിവിഷൻ സിനിമ (Hallmark)
2012 Wingin' It സാറ എപ്പിസോഡ്: "Practical Romance"
2012 R. L. Stine's The Haunting Hour ഫ്ലിൻ എപ്പിസോഡ്: "Headshot"
2013 ബ്ലിങ്ക്സ് മിയ Unsold television pilot
2013 Forever 16 റാവെൻ ടെലിവിഷൻ സിനിമ (Lifetime)
2013 Spooksville ഡാനിയേല എപ്പിസോഡ്: "The Wicked Cat"
2014 The Unauthorized Saved by the Bell Story Elizabeth Berkley ടെലിവിഷൻ സിനിമ (Lifetime)
2014 Christmas Icetastrophe Marley Crooge ടെലിവിഷൻ സിനിമ (Syfy)
2014 എ ക്രിസ്തുമസ് ടെയിൽ Olivia Burgin ടെലിവിഷൻ സിനിമ
2015 ഷുഗർബേബീസ് Tessa Bouillette ടെലിവിഷൻ സിനിമ (Lifetime)
2015 ലയർ, ലയർ, വാമ്പയർ Caitlyn Crisp ടെലിവിഷൻ സിനിമ (Nickelodeon)
2015 ആരോ Madison Danforth എപ്പിസോഡ്: "The Candidate"
2015 മൈനോറിറ്റി റിപ്പോർട്ട് Young Agatha എപ്പിസോഡ്: "The American Dream"
2015 മാർക്ക് & റസ്സൽസ് വൈൽഡ് റൈഡ് Ashley ടെലിവിഷൻ സിനിമ (Disney XD)
2016 റിവഞ്ച് പോൺ Peyton Harris ടെലിവിഷൻ സിനിമ (Lifetime)
2016 ഡെഡ് ഓഫ് സമ്മർ Deb (20 years old) എപ്പിസോഡ്: "The Dharma Bums"
2016 ക്രിസ്തുമസ് കുക്കീസ് ബ്രൂക്ക് Television movie (Hallmark)

അവലംബം തിരുത്തുക

  1. Jump up^
  1. Patrick Cooper (October 3, 2015). "[Mile High Horror '15 Review] World Premiere: 'Even Lambs Have Teeth'". Bloody Disgusting. Retrieved 2016-03-05.
"https://ml.wikipedia.org/w/index.php?title=ടിയേര_സ്കോവ്ബി&oldid=3464464" എന്ന താളിൽനിന്ന് ശേഖരിച്ചത്